×

വട്ടന്‍ സബ്കലക്ടര്‍ എന്തെങ്കിലും കാണിച്ചാല്‍ അതൊന്നും തങ്ങള്‍ അംഗീകരിക്കില്ല -എം.എം. മണി

കട്ടപ്പന: ഭൂപ്രശ്നത്തില്‍ ദേവികുളം സബ് കലക്ടര്‍ക്കെതിരെ ആഞ്ഞടിച്ച്‌ വൈദ്യുതി മന്ത്രി എം.എം. മണി. അഞ്ചുവര്‍ഷം ഭരിച്ച ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ പഠിച്ച പണി പതിനെട്ടും നോക്കീട്ടും ജോയിസി​​​െന്‍റ ഭൂമി പ്രശ്നത്തില്‍ ഒന്നും ചെയ്യാനായില്ല. ഇപ്പോള്‍ എവിടെനിന്നോ വന്ന വട്ടന്‍ സബ്കലക്ടര്‍ എന്തെങ്കിലും കാണിച്ചാല്‍ അതൊന്നും തങ്ങള്‍ അംഗീകരിക്കുന്നില്ല. മര്യാദയില്ലാത്ത പണിയാണ് സബ്​ കലക്ടര്‍ കാണിച്ചത്. ഇടുക്കി എം.പി ജോയിസ് ജോര്‍ജി​​​െന്‍റ ഭൂമിയുടെ പട്ടയം റദ്ദു​ചെയ്തതത് ഉദ്യോഗസ്ഥര്‍ കോണ്‍ഗ്രസിനുവേണ്ടി ചെയ്തതാണെന്നും മന്ത്രി പറഞ്ഞു. ഇരട്ടയാറ്റില്‍ നടന്ന പൗരസ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജോയിസി​​​െന്‍റ ഭൂമിയുടെ പട്ടയത്തി​​​െന്‍റ പേപ്പറുകള്‍ താലൂക്കിലും വില്ലേജിലും ഇല്ല. ഭാര്‍ഗവി നിലയമായിരിക്കുകയാണ് വി​േല്ലജ്, താലൂക്ക്​ ഓഫിസുകള്‍. ഒരു നഷ്​ടവും കൊടുക്കാതെ പത്തുചെയിനിലെ ഭൂമി മാറ്റിയിട്ടിരിക്കുന്നതു ശരിയല്ല. പത്തുചെയിനിലുള്ളവര്‍ക്കും പട്ടയം നല്‍കണം. ഇടുക്കി ജില്ലകൊണ്ടാണ് കേരളം മുഴുവന്‍ വെട്ടം കാണുന്നത്.

അതി​​​െന്‍റ പരിഗണന ഇടുക്കിക്കാര്‍ക്കു ലഭിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top