×

വികസന വിരോധികളല്ല, ജീവിക്കാന്‍ വേണ്ടിയുള്ള സമരം: മുഖ്യമന്ത്രിക്കെതിരെ പാര്‍ട്ടി മെമ്ബര്‍, സമരസമിതി നേതാവുമായ ജി.അബ്ദുല്‍ അക്ബര്‍.

കോഴിക്കോട്: ഗെയില്‍ വിരുദ്ധ സമരസമിതിക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ പ്രസ്ഥാവനക്കെതിരെ കരശേരിഗ്രാമ പഞ്ചായത്തംഗവുo സമരസമിതി നേതാവുമായ ജി.അബ്ദുല്‍ അക്ബര്‍.വികസന വിരോധികളല്ല, ഗെയില്‍ വിരുദ്ധ സമരം ജീവിക്കാന്‍ വേണ്ടിയെന്ന് സമരസമിതി വ്യക്തമാക്കി. ഗെയില്‍ പദ്ധതിയില്‍ ജനങ്ങളുടെ ആശങ്ക പരിഹരിക്കണമെന്നും സമരസമിതി ആവശ്യപ്പെട്ടു. വികസന വിരോധികളുടെ വിരട്ടലിന് സര്‍ക്കാര്‍ വഴങ്ങില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു സമരസമിതി.

നാടിന്റെ വികസനത്തിന് ചിലര്‍ തടസം നില്‍ക്കുകയാണ്. യോഗ്യതുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് നമ്മുടെ നാട്ടില്‍ തൊഴില്‍ ലഭിക്കാത്ത സാഹചര്യമാണ് ഉള്ളത്. എന്ത് വികസനം കൊണ്ടുവന്നാലും എതിര്‍ക്കാന്‍ ഒരു വിഭാഗം മുന്നിട്ടിറങ്ങുകയാണ്. എന്നാല്‍ വികസന വിരോധികളുടെ സമരത്തില്‍ പദ്ധതികള്‍ നിര്‍ത്തുന്ന കാലം മാറിയെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

വികസനവിരോധികളുടെ സമ്മര്‍ദ്ദത്തിനോ വിരട്ടലിനോ വഴങ്ങി സംസ്ഥാനത്തിന്റെ മുന്നോട്ടുള്ള കുതിപ്പിനായി ആസൂത്രംണം ചെയ്ത പദ്ധതികള്‍ നിര്‍ത്തിവെക്കാനോ ഉപേക്ഷിക്കാനോ മരവിപ്പിക്കാനോ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്ന് തൃശ്ശൂരില്‍ വച്ച മുഖ്യമന്ത്രി പറഞ്ഞു. നാടിന്റെ വികസനത്തിനായി ചിലര്‍ തടസ്സം നില്‍ക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഗെയില്‍ പദ്ധതിയെ പരോക്ഷമായി വിമര്‍ശിച്ചുകൊണ്ടാണ് അദ്ദേഹത്തിന്റെ പരാമര്‍ശം.

ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്ക് നമ്മുടെ നാട്ടില്‍ ജോലി കിട്ടാത്ത അവസ്ഥയാണുള്ളത്. നാട്ടില്‍ എന്ത് വികസനപദ്ധതി കൊണ്ടു വന്നാലും എതിര്‍ക്കാന്‍ ഒരു വിഭാഗം മുന്നിട്ടിറങ്ങുന്നു. എന്നാല്‍, വികസനവിരോധികളുടെ വിരട്ടലിന് വഴങ്ങി പദ്ധതികള്‍ അവസാനിപ്പിക്കുന്ന കാലം കഴിഞ്ഞുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വികസന വിരോധികളുടെ സമരം കാരണം പദ്ധതികള്‍ നിര്‍ത്തി വെക്കുന്ന ഒരു കാലമുണ്ടായിരുന്നു. ആ കാലത്തിനു അന്ത്യമായിരിക്കുന്നു. ഉയര്‍ന്ന യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് നാട്ടില്‍ തൊഴില്‍ ലഭിക്കാന്‍ ഉള്ള സാഹചര്യം ഉണ്ടാകണം -പിണറായി വ്യക്തമാക്കി.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top