×

മലയാളികളുടെ ഇഷ്ടതാരമാണ് ഭാവന; ഇത്രയും പ്രണയാതുരമായി ചിത്രം ആരാധകര്‍ കണ്ടിട്ടുണ്ടാവില്ല.

മലയാളികളുടെ ഇഷ്ടതാരമാണ് ഭാവന. നടനും സംവിധായകനുമായ ലാലിന്റെ മകള്‍ മോണിക്കയുടെ വിവാഹ നിശ്ചയ ചടങ്ങില്‍ മനോഹരിയായി എത്തിയ ഭാവന ഏവരുടേയും ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. താരത്തിന്റെ ചിത്രങ്ങളും വൈറലായിരുന്നു.

ഇപ്പോഴിതാ പ്രതിശ്രുത വരന്‍ നവീനൊപ്പമുള്ള ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുന്നത്. ഇരുവരുടെയും ഫോട്ടോ ആരാധകര്‍ മുമ്പ് കണ്ടിട്ടുണ്ടെങ്കിലും ഇത്രയും പ്രണയാതുരമായി ഒരു ചിത്രം ആരാധകര്‍ കണ്ടിട്ടുണ്ടാവില്ല.

കന്നഡ സിനിമ നിര്‍മാതാവ് നവീനുമായി നാലുവര്‍ഷത്തെ പ്രണയത്തിലാണ് ഭാവന. വളരെ ലളിതമായാണ് ഇരുവരുടെയും വിവാഹനിശ്ചയ ചടങ്ങ് നടന്നത്. വിവാഹം ഈ വര്‍ഷം തന്നെ ഉണ്ടാകുമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top