×

ക്രിസ്ത്യാനികള്‍ക്കും ബ്രാഹ്മണ സമുദായത്തിലുമുള്ളവര്‍ക്ക് ഇതിന്റെ ഗുണം ലഭിക്കു; ബാലകൃഷ്ണപിള്ള

തിരുവനന്തപുരം: മുന്നോക്ക വിഭാഗത്തിലെ സാമ്ബത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് സംവരണം ഏര്‍പ്പെടുത്താനുള്ള സംസ്ഥാനസര്‍ക്കാര്‍ തീരുമാനത്തെ പിന്തുണച്ച്‌ ആര്‍.ബാലകൃഷ്ണപിള്ള.

തീരുമാനം എല്ലാ സമുദായങ്ങള്‍ക്കും ബാധകമാണെന്നും ക്രിസ്ത്യാനികള്‍ക്കും ബ്രാഹ്മണ സമുദായത്തിലുമുള്ളവര്‍ക്ക് ഇതിന്റെ ഗുണം ലഭിക്കുമെന്നും ബാലകൃഷ്ണപിള്ള പറഞ്ഞു. സംവരണ വിഷയത്തില്‍ കോണ്‍ഗ്രസ് നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ദേവസ്വം ബോര്‍ഡില്‍ സാമ്ബത്തിക സംവരണം കൊണ്ടുവന്നതുകൊണ്ട് ആശങ്കകള്‍ക്ക് അടിസ്ഥാനമില്ലെന്നും നിലവില്‍ പിന്നോക്കകാര്‍ക്ക് ലഭിക്കുന്ന ആനുകൂല്യമൊന്നും കുറയില്ലെന്നും ബാലകൃഷ്ണപിള്ള പറഞ്ഞു.

വ്യക്തിയുടെ സമ്ബത്താണ് ആനുകൂല്യങ്ങള്‍ക്ക് പരിഗണിക്കുമ്ബോള്‍ കാണിക്കേണ്ടത്. പാവപ്പെട്ടവന് എന്തെങ്കിലും കൊടുക്കുന്നത് അവന്റെ ജാതിയും മതവും നോക്കിയാകണമെന്ന് പറയുന്നത് മനുഷ്യത്വമല്ലെന്നും പിള്ള വ്യക്തമാക്കി.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top