×

സാമ്ബത്തികസംവരണം; തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി

പാലക്കാട്: ദേവസ്വം ബോര്‍ഡില്‍ മുന്നോക്കക്കാരിലെ സാമ്ബത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സംവരണം നല്‍കുന്നതിനെ ചിലര്‍ എതിര്‍ക്കുന്നത് എന്തിനാണെന്ന് മനസിലാവുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംവരണ കാര്യത്തില്‍ ചിലര്‍ ആശയക്കുഴപ്പം സൃഷ്ടിക്കുകയാണെന്നും സംവരണം വേണമെന്ന നിലപാട് തന്നെയാണ് സര്‍ക്കാരിനെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. തീരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ടില്ലെന്നും ഇപ്പോള്‍ ചിലര്‍ ഉന്നയിക്കുന്ന ആശങ്കകള്‍ അടിസ്ഥാനമില്ലാത്തതാണെന്നും പിണറായി പറഞ്ഞു. മുന്നോക്കക്കാര്‍ക്ക് സംവരണം ഏര്‍പ്പെടുത്തിയത് കൊണ്ട് പട്ടികജാതി, പട്ടിക വിഭാഗക്കാര്‍ക്ക് ഒരു നഷ്ടവും വരാനില്ല. മുന്നോക്കക്കാര്‍ക്ക് സംവരണം ഏര്‍പ്പെടുത്തുമ്ബോള്‍ ആനുപാതികമായി പിന്നോക്കക്കാരുടെ സംവരണ ശതമാനവും ഉയര്‍ത്തിയിട്ടുണ്ട്. ഇതിലൂടെ സംവരണ ആനുകൂല്യങ്ങള്‍ കൂടുകയാണ് ചെയ്യുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top