×

കുറച്ച്‌ ദിവസത്തേക്ക് വാര്‍ത്ത കേള്‍ക്കുന്നതില്‍ നിന്നും കൊച്ചു മക്കളെ വിലക്കി; എംഎം മണി –

സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവന്നതോടെ യു ഡി എഫ് നേതാക്കള്‍ ഒന്നടങ്കം പ്രതിസന്ധിയിലായിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് മാസ് ട്രോളുമായി വൈദ്യുതി വകുപ്പ് മന്ത്രി എംഎം മണി രംഗത്തെത്തിയിരിക്കുന്നത്.

ഇന്ന് മുതല്‍ കുറച്ച്‌ ദിവസത്തേക്ക് പത്രം വായനയില്‍ നിന്നും വാര്‍ത്ത കേള്‍ക്കുന്നതില്‍ നിന്നും കൊച്ചു മക്കളെ വിലക്കിയിട്ടുണ്ടെന്നാണ് എംഎം മണിയുടെ ആദ്യ പരിഹാസം. ഐക്യ മുന്നണി അശ്ലീല മുന്നണിയായെന്നും എംഎം മണി പരിഹസിക്കുന്നുണ്ട്. #SolarStroke എന്ന ഹാഷ് ടാഗും ചേര്‍ത്താണ് മന്ത്രിയുടെ പോസ്റ്റ്. ഇതിനകം മന്ത്രിയുടെ പോസ്റ്റ് വൈറലായി കഴിഞ്ഞു.

പ്രതിപക്ഷത്തെയും ഭരണപക്ഷത്തെയും പിന്തുണക്കുന്ന സൈബര്‍ ഇടത്തെ നിരവധി പേരാണ് മന്ത്രിയെ അനുകൂലിച്ചും പ്രതികൂലിച്ചും പോസ്റ്റിന് താഴെ കമന്റ് ചെയ്തിരിക്കുന്നത്. മന്ത്രിയെയും സര്‍ക്കാരിനെയും പ്രതിപക്ഷ അനുഭാവികള്‍ വിമര്‍ശിച്ചപ്പോള്‍ സോളാര്‍ കേസ് തന്നെ ആയുധമാക്കിയാണ് ഭരണപക്ഷ അനുകൂലികളുടെ കമന്റ്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top