×

രാഷ്ട്രപതിയ്ക്കും ഉപരാഷ്ട്രപതിയ്ക്കും ലഭിക്കുന്നത് രാജ്യത്തെ ഉയര്‍ന്ന സര്‍ക്കാരുദ്യോഗസ്ഥരുടേതിനേക്കാള്‍ താഴ്ന്ന ശമ്ബളം

ന്യൂഡല്‍ഹി: രാഷ്ട്രപതിയ്ക്കും ഉപരാഷ്ട്രപതിയ്ക്കും ലഭിക്കുന്നത് രാജ്യത്തെ ഉയര്‍ന്ന സര്‍ക്കാരുദ്യോഗസ്ഥരുടേതിനേക്കാള്‍ താഴ്ന്ന ശമ്ബളം. നിലവില്‍ രാഷ്ട്രപതിക്ക് മാസം ഒന്നരലക്ഷം രൂപയും ഉപരാഷ്ട്രപതിക്ക് ഒന്നേകാല്‍ ലക്ഷം രൂപയും ഗവര്‍ണര്‍മാര്‍ക്ക് 1,10,000 രൂപയുമാണ് ശമ്ബളം. 2008ലാണ് ഇവരുടെ ശമ്ബളത്തില്‍ അവസാനമായി വര്‍ധനയുണ്ടായത്.

അതുവരെ 50,000 രൂപയായിരുന്നു രാഷ്ട്രപതിയുടെ ശമ്ബളം. ഉപരാഷ്ട്രപതിയുടേത് 40,000 ഗവര്‍ണര്‍മാരുടേത് 36.000 രൂപയുമായിരുന്നു.എന്നാല്‍ രാജ്യത്തെ ഉയര്‍ന്ന തലത്തിലുള്ള ഉദ്ധ്യോഗസ്ഥര്‍ ഇതിനെക്കാള്‍ കൂടിയ ശമ്ബളമാണ് കൈപറ്റുന്നത്.രാജ്യത്തെ ഏറ്റവും ഉയര്‍ന്ന സര്‍ക്കാരുദ്യോഗസ്ഥനായ ക്യാബിനറ്റ് സെക്രട്ടറിയുടെ ശമ്ബളം രണ്ടരലക്ഷം രൂപയാണ്. കേന്ദ്ര സെക്രട്ടറിമാരുടെ ശമ്ബളം രണ്ടേകാല്‍ ലക്ഷം രൂപയുമാണ്. രാജ്യത്തിന്റെ സൈനിക മേധാവിയായ രാഷ്ട്രപതിക്ക് ലഭിക്കുന്നതിലും കൂടിയ ശമ്ബളമാണ് ഓരോ സേനാവിഭാഗത്തിന്റെയും തലവന്മാര്‍ക്ക് നിലവില്‍ ലഭിക്കുന്നത്. എന്നാല്‍ ഈ അന്തരം പരിഹരിക്കാനായി എഴാം ശമ്ബള കമ്മിഷനില്‍ വ്യവസ്ഥകള്‍ ഉണ്ട്.

രാഷ്ട്രപതി, ഉപരാഷ്ട്രപതി, ഗവര്‍ണര്‍മാര്‍ തുടങ്ങിയവരുടെ ശമ്ബളപരിഷ്കരണം സംബന്ധിച്ച ശുപാര്‍ശകള്‍ അടങ്ങിയ ശമ്ബളകമ്മീഷന്‍ ബില്‍ ക്യാബിനറ്റ് സെക്രട്ടറിയേറ്റിന്റെ അനുമതിക്ക് സമര്‍പ്പിച്ചിട്ട് ഒരു വര്‍ഷത്തിലേറെയായി. ബില്ലിന്മേല്‍ ഇതുവരെയും തീരുമാനമൊന്നുമായിട്ടില്ല. ശമ്ബളകമ്മീഷന്‍ ശുപാര്‍ശകള്‍ക്ക് ക്യാബിനറ്റ് സെക്രട്ടറിയേറ്റിന്റെ അനുമതി ലഭിച്ചാല്‍ രാഷ്ട്രപതിയുടെ ശമ്ബളം അഞ്ച് ലക്ഷമായി വര്‍ധിക്കും. ഉപരാഷ്ട്രപതിയുടേത് മൂന്നര ലക്ഷമായും ഗവര്‍ണര്‍മാരുടേത് മൂന്ന് ലക്ഷമായും ഉയരും

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top