×

മോദിയും തുഗ്ലക്കും ഒരു പോലെ; തുഗ്ലക്കും 700 വര്‍ഷങ്ങള്‍ക്ക് മുന്‍പ് നോട്ട് നിരോധനം നടപ്പാക്കിയിരുന്നു

അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മുഹമ്മദ് ബിന്‍ തുഗ്ലക്കുമായി താരതമ്യം ചെയ്ത് മുതിര്‍ന്ന ബിജെപി നേതാവും മുന്‍ ധനകാര്യ മന്ത്രിയുമായ യശ്വന്ത് സിന്‍ഹ വീണ്ടും രംഗത്ത്, കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങളെ കണക്കറ്റ് വിമര്‍ശിക്കുകയുമാണ് സിന്‍ഹ ചെയ്യുന്നത്.

സ്വന്തം കറന്‍സികള്‍ പുറത്തിറക്കിയ നിരവധി രാജാക്കന്മാരും സുല്‍ത്താന്മാരും നമുക്കുണ്ടായിരുന്നു. ചിലര്‍ പഴയ കറന്‍സികള്‍ നിലനിര്‍ത്തിക്കൊണ്ട് പുതിയത് പ്രാബല്യത്തില്‍ വരുത്തി. എന്നാല്‍ 700 വര്‍ഷം മുന്‍പ് ഭരിച്ചിരുന്ന മുഹമ്മദ് ബിന്‍ തുഗ്ലക്ക് എന്ന സുല്‍ത്താന്‍ പഴയ കറന്‍സി നിരോധിച്ചുകൊണ്ട് സ്വന്തം കറന്‍സി പുറത്തിറക്കി. അതുകൊണ്ട് 700 വര്‍ഷങ്ങള്‍ക്ക് മുന്‍പും നോട്ട് നിരോധനം നടന്നിരുന്നതായി നമുക്ക് പറയാമെന്ന് സിന്‍ഹ പരിഹസിച്ചു.

അഹമ്മദാബാദില്‍ സാമൂഹ്യപ്രവര്‍ത്തകരുടെ കൂട്ടായ്മയായ ‘സേവ് ഡെമോക്രസി മൂവ്മെന്റ്’ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു സിന്‍ഹ. പരിപാടിയില്‍ പങ്കെടുത്തു കൊണ്ട് നോട്ട് നിരോധനത്തിനെതിരെയും ജിഎസ്ടിക്കെതിരേയും രൂക്ഷ വിമര്‍ശനങ്ങളാണ് സിന്‍ഹ ഉയര്‍ത്തിയത്. നോട്ട് നിരോധനത്തിലൂടെ 3.75 ലക്ഷം കോടി രൂപയുടെ ബാധ്യതയാണ് സമ്ബദ് വ്യവസ്ഥയില്‍ വന്നു ചേര്‍ന്നതെന്നാണ് കണക്കുകള്‍, എന്നാല്‍ യഥാര്‍ഥ കണക്കുകള്‍ ഇതിലേറെ വരുമെന്നും ഭാവിയിലും അത് തുടരുമെന്നും സിന്‍ഹ പറഞ്ഞു.

നോട്ട് നിരോധനം ലഘൂകരിക്കാനാവാത്ത സാമ്ബത്തിക ദുരന്തമായിരുന്നു. ജിഎസ്ടി തെറ്റായി വിഭാവനം ചെയ്ത് മോശമായി നടപ്പാക്കിയെന്നും ഇതിലൂടെ നിരവധി ചെറുകിട സംരംഭങ്ങള്‍ തകര്‍ന്നെന്നും ദശലക്ഷകണക്കിന് ആളുകള്‍ക്ക് തൊഴിലും അവസരങ്ങളും നഷ്ടമാക്കിയെന്നും പുതിയ തൊഴില്‍ സൃഷ്ടിക്കുന്നതിനുള്ള ഒരു പദ്ധതിയുമില്ലെന്നും സിന്‍ഹ പറഞ്ഞിരുന്നു.

സാങ്കേതിക കാരണങ്ങള്‍ കൊണ്ടാണ് ജിഡിപി താഴ്ന്നതെന്ന ബിജെപി അധ്യക്ഷന്‍ അമിത്ഷായുടെ പ്രസ്താവനയേയും അദ്ദേഹം വിമര്‍ശിച്ചിരുന്നു, വളര്‍ച്ച കണക്കുകൂട്ടുന്ന രീതി ബിജെപി മാറ്റണമെന്നും യഥാര്‍ത്ഥത്തില്‍ പുറത്തു വന്നതിനേക്കാള്‍ താഴ്ചയിലാണ് ജിഡിപിയെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ചന്ദ്രശേഖര്‍ മന്ത്രിസഭയിലും ആദ്യ വാജ്പേയി മന്ത്രിസഭയിലും ധനമന്ത്രിയായിരുന്ന സിന്‍ഹയുടെ അഭിപ്രായത്തെ അനുകൂലിച്ച്‌ നിരവധി പേരാണ് രംഗത്ത് വരുന്നത്

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top