×

മര്‍ദ്ദനമേറ്റയാള്‍ മരിച്ചു.; കയ്പമംഗലം, കൊടുങ്ങല്ലൂര്‍ മണ്ഡലങ്ങളില്‍ തിങ്കളാഴ്ച ബി.ജെ.പി ഹര്‍ത്താല്‍

കയ്പമംഗലം:കയ്പമംഗലത്ത് ബി.ജെ.പി-സി.പി.എം സംഘര്‍ഷത്തിനിടെ മര്‍ദ്ദനമേറ്റയാള്‍ മരിച്ചു. കാളമുറി വെസ്റ്റ് പവര്‍ സ്റ്റേഷന് സമീപം ചക്കഞ്ചാത്ത് കുഞ്ഞയ്യപ്പന്റെ മകന്‍ സതീശനാണ് മരിച്ചത്. 47 വയസായിരുന്നു. മരിച്ചത് തങ്ങളുടെ പ്രവര്‍ത്തകനാണ് എന്നവകാശപ്പെട്ട് സി.പി.എമ്മും ബി.ജെ.പിയും രംഗത്തെത്തി. ശനിയാഴ്ച വൈകിട്ട് അഞ്ചോടെയാണ് കാളമുറി അകംബാടത്ത് വെച്ച്‌ ഇരുവിഭാഗം പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയത്.

സംഘര്‍ഷത്തിനിടയില്‍ സതീശന്റെ സഹോദരപുത്രനെ പിടിച്ചുമാറ്റാന്‍ ചെന്ന ഇയാള്‍ക്ക് മര്‍ദ്ദനമേറ്റിരുന്നു. കൂട്ടത്തില്‍ ഇരുവിഭാഗത്തില്‍ നിന്നുമായി ആറുപേര്‍ക്ക് കൂടി പരിക്കേറ്റിരുന്നു. തുടര്‍ന്ന് സതീശന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും തൃശൂര്‍ മദര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ഞായറാഴ്ച രാവിലെയോടെയാണ് മരണം സംഭവിച്ചത്.

മരണ വിവരം അറിഞ്ഞ ഉടന്‍ തന്നെ സി.പി.എം പ്രവര്‍ത്തകര്‍ സതീശന്റെ വീട്ടിലെത്തി. എന്നാല്‍, പത്തുമണിയോടെ വീട്ടിലെത്തിയ ബി.ജെ.പി പ്രവര്‍ത്തകര്‍ സി.പി.എമ്മുകാരോട് കയര്‍ക്കുകയും ബഹളം വെക്കുകയും ചെയ്തു. ഇതോടെ വീട്ടുകാരെത്തി ബിജെപി പ്രവര്‍ത്തകരോട് പുറത്തുപോകാന്‍ ആവശ്യപ്പെട്ടു. എന്നാല്‍, ഏതാനും സമയം കഴിഞ്ഞ് ബി.ജെ.പി പ്രവര്‍ത്തകര്‍ സംഘടിച്ചെത്തി ബഹളം തുടര്‍ന്നതോടെ പോലീസ് ഇരുകൂട്ടരോടും വീട്ടില്‍ നിന്ന് ഒഴിവാക്കി. ഇതിനിടെ, ബി.ജെ.പി കയ്പമംഗലം, കൊടുങ്ങല്ലൂര്‍ മണ്ഡലങ്ങളില്‍ തിങ്കളാഴ്ച ഹര്‍ത്താല്‍ പ്രഖ്യാപിച്ചു.

അതേസമയം, സതീശന്‍ സി.പി.എം പ്രവര്‍ത്തകനാണെന്ന് ഭാര്യ മൊഴി നല്‍കിയതായി പോലീസ് പറഞ്ഞു. മനപ്പൂര്‍വമല്ലാത്ത നരഹത്യക്കാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് വന്‍ പോലീസ് സന്നാഹം നിലയുറപ്പിച്ചിട്ടുണ്ട്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top