×

ജോലി വാഗ്ദാനംചെയ്ത് തട്ടിപ്പ്; സഭ പുറത്താക്കിയ മുന്‍ വൈദികനുള്‍പ്പെടെ അഞ്ച് പേര്‍ അറസ്റ്റില്‍

അടിമാലി: ജോലി വാഗ്ദാനംചെയ്ത് ഒരുകോടിയിലധികം തട്ടിയെടുത്ത കേസില്‍ മുന്‍ വൈദികനുള്‍പ്പെടെ അഞ്ച് പേര്‍ അറസ്റ്റിലായി. മുന്‍ വൈദികന്‍ പറമ്ബില്‍ നോബി പോള്‍(41), അഷ്റഫ്(42), ബിജു കുര്യാക്കോസ്(44), ബിനു പോള്‍ (36), അരുണ്‍ സോമന്‍(34) എന്നിവരാണ് പിടിയിലായത്.

ഇടുക്കി, കോട്ടയം, പാലക്കാട്, വയനാട്, കണ്ണൂര്‍, തൃശൂര്‍ ജില്ലകളില്‍നിന്നായി 119 പേരില്‍ നിന്നായി ഒരു കോടിയിലധികമാണ് ഇവര്‍ തട്ടിച്ചെടുത്തത്.
. പലരില്‍നിന്നായി 50,000 മുതല്‍ അഞ്ച് ലക്ഷം രൂപവരെയാണ് ഇവര്‍ തട്ടിയത്. അടിമാലിയില്‍ ലൈബ്രറി റോഡില്‍ അക്സല്‍ അലയന്‍സ് എന്നപേരില്‍ സ്ഥാപനം തുടങ്ങിയാണ് തട്ടിപ്പ് നടത്തിയത്.

സഭ പുറത്താക്കിയ മുന്‍ വൈദികന്‍ പറമ്ബില്‍ നോബി പോള്‍ പുരോഹിത വേഷമണിഞ്ഞാണ് തട്ടിപ്പിന് ഇറങ്ങിയത്. തട്ടിപ്പിനിരയായ അടിമാലി, പാലക്കാട് സ്വദേശികള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റുകള്‍ നടന്നത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top