×

കാമുകന്റെ ലൈംഗികാവയവവും​ വൃഷ്ണങ്ങളും 26 കാരിയായ കാമുകി ഛേദിച്ചു ;

ബ്യൂണസ് ഐറിസ്: പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ച്‌ കാമുകി കാമുകന്റെ ലൈംഗികാവയവവും വൃഷ്ണങ്ങളും പൂന്തോട്ടത്തില്‍ ഉപയോഗിക്കുന്ന കത്രികയ്ക്ക് മുറിച്ചു മാറ്റി. 26 കാരിയായ അര്‍ജന്‍റീനയന്‍ യുവതി ബ്രെന്ദ ബരാട്ടിനിയാണ് കാമുകനും സംഗീതജ്ഞനുമായ സെര്‍ജിയോ ഫെര്‍ണാണ്ടസ് (40) നെ ആക്രമിച്ചത്. കഴിഞ്ഞ ഞായറാഴ്ച പുലര്‍ച്ചെ നടന്ന സംഭവത്തില്‍ യുവതിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

അര്‍ജന്‍റീനയിലെ കോര്‍ഡോബ പട്ടണത്തിലാണ് സംഭവം. കാമുകന്‍ ഉറങ്ങിക്കിടക്കുമ്ബോള്‍ ആയിരുന്നു ആക്രമണമെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ബരാട്ടിനിയെ പോലീസ് അറസ്റ്റ് ചെയ്തതായും ഇവര്‍ കുറ്റം സമ്മതിച്ചതായും ‘ലോസ് ആന്‍ഡെസ്’ റിപ്പോര്‍ട്ട് ചെയ്യുന്നു. ആക്രമണത്തിന് മുന്‍പ് ബരാട്ടിനി കാമുകന്റെ വസതിയില്‍ താമസിച്ചിരുന്നുവെന്ന കാര്യം പോലീസ് വിശ്വക്കുന്നില്ല. പുലര്‍ച്ചെ, ഇയാളുടെ വീട്ടില്‍ കടന്ന ശേഷമാകാം ആക്രമണം നടത്തിയതെന്നും അവര്‍ പറയുന്നു. ഇക്കാര്യത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

അതേസമയം യുവതിയെ തന്ത്രപൂര്‍വ്വം ഇയാള്‍ വീട്ടിലേക്ക് വരുത്തുകയായിരുന്നുവെന്നും യുവതിയുടെ അഭിഭാഷകന്‍ കാര്‍ലോസ് നായി പറഞ്ഞു. യുവാവിന്റെ ലൈംഗികാവയവങ്ങള്‍ തുന്നിചേര്‍ത്തോ അതോ നീക്കം ചെയ്തോ എന്ന കാര്യം വെളിപ്പെടുത്താന്‍ ആശുപത്രി അധികൃതര്‍ തയ്യാറായില്ല. യുവാവിന്റെ ആരോഗ്യനില ഇപ്പോള്‍ തൃപ്തികരമാണെന്നാണ് പോലീസ് പറയുന്നത്. തന്നെ കെണിയില്‍ പെടുത്തി ലൈംഗികമായി ഉപയോഗിക്കാന്‍ ശ്രമിച്ചപ്പോള്‍ താന്‍ നടത്തിയ പ്രതിരോധത്തിന്റെ ഭാഗമായിരുന്നു ഇതെന്നാണ് യുവതി പറഞ്ഞിരിക്കുന്നത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top