×

ഉപഭോക്താക്കളില്‍ നിന്ന് വാങ്ങിയ പണമെല്ലാം രാഷ്ട്രീയക്കാര്‍ക്ക് കൊടുത്തു.: സരിത 

തിരുവനന്തപുരം> സോളാര്‍ അന്വേഷണത്തില്‍ ആരെയും പ്രീതിപെടുത്താന്‍ ഒരു വിട്ടുവീഴ്ചയും ചെയ്തിട്ടില്ലെന്ന് സരിത നായര്‍ പറഞ്ഞു. താന്‍ ആരില്‍നിന്നും ഒന്നും വാങ്ങിയിട്ടില്ല. രാഷ്ട്രീയക്കാര്‍ തന്റെ കൈയില്‍നിന്നാണ് പണം വാങ്ങിയത്.

ഉപഭോക്താക്കളില്‍ നിന്ന് വാങ്ങിയ പണമെല്ലാം രാഷ്ട്രീയക്കാര്‍ക്ക് കൊടുത്തു. ഈ പറയുന്ന ആരില്‍നിന്നും ഒരു ചായപോലും വാങ്ങി കുടിച്ചിട്ടില്ല. പലരുടെയും മുഖംമൂടി വലിച്ചുകിറാന്‍ അവസരം ലഭിച്ചതില്‍ സന്തോഷമുണ്ട്. തുടരന്വേഷനവുമായി സഹകരിക്കുമെന്നും സരിതനായര്‍ പറഞ്ഞു. താനാണ് ചൂഷണം ചെയ്യപെട്ടത്.

ഒരു തെളിവുമില്ലെന്നും പറഞ്ഞിട്ട് ഉമ്മന്ചാണ്ടി ഇട്ടുപോയ അഞ്ച് തെളിവുകള്‍ ആണ് അദ്ദേഹത്തിനു എതിരായത് . ഈ റിപ്പോര്‍ട്ട് എന്റെ മൊഴിയെ മാത്രം അടിസ്ഥാനമാക്കിയുല്ലതല്ല . ഒരു മസാല റിപ്പോര്‍ട്ട് ആയിമാത്രം ഇതിനെ തരാം താഴ്ത്തി ചര്‍ച്ചക്ക് കൊണ്ട് വരരുത് . ഒരു രൂപപോലും തെറ്റായി സമ്ബാദിച്ചിട്ടില്ല. ഇപ്പോളും ചെറിയ ജോലികള്‍ ചെയ്താണ് കഴിയുന്നത്.

കോണ്‍ഗ്രസിന്റെ ചാനല്‍ തൊഴിലാളികള്‍ പറയുന്നതുപോലെ താനൊരു മോശം സ്ത്രീയല്ല. അതുകൊണ്ടുതന്നെ തലയുയര്‍ത്തിതന്നെ ഇവിടെയുണ്ടാകുമെന്നും സരിത പറഞ്ഞു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top