×

ആത്മാര്‍ത്ഥ സുഹൃത്തിന്റെ വിധവയും മുപ്പത്തിയെട്ട്കാരിയുമായ അമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് പിടിയില്‍

ആലപ്പുഴ: ആത്മാര്‍ത്ഥ സുഹൃത്തിന്റെ വിധവയും മുപ്പത്തിയെട്ട്കാരിയുമായ അമ്മയെ വീട്ടില്‍ അതിക്രമിച്ചു കയറി പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തത്. കോന്നി സ്വദേശി സതീഷ്(23)നെ ആലപ്പുഴയിലെ എടത്വായില്‍ നിന്നാണ് പൊലീസ് പിടികൂടിയത്. എടത്വയിലെ വര്‍ക്ക്ഷോപ്പ് ജീവനക്കാരനാണ് അറസ്റ്റിലായ സതീഷ്.

കഴിഞ്ഞ ചൊവ്വാഴ്ച കൂട്ടുകാരനെ തിരക്കി രാത്രി ഏഴ് മണിയോടെ ഇവരുടെ വീട്ടിലെത്തിയ സതീഷ്, സുഹൃത്ത് ഇല്ലെന്നെറിഞ്ഞിട്ടും തിരിച്ചു പോകാന്‍ കൂട്ടാക്കിയില്ല. ഇതിനിടയില്‍ കൂട്ടുകാരന്റെ അമ്മയോട് വെള്ളം ആവശ്യപ്പെട്ടു. വെള്ളവുമായെത്തിയ സ്ത്രീയെ കയറി പിടിക്കുകയും പീഡിപ്പിക്കാന്‍ ശ്രമിക്കുകയുമായിരുന്നു. എന്നാല്‍ സ്ത്രീ ബഹളം വച്ചതോടെ ഇയാള്‍ ഓടിരക്ഷപ്പെട്ടു.

തുടര്‍ന്ന് വീട്ടമ്മയുടെ പരാതിയെ തുടര്‍ന്ന് പൊലീസ് വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുത്തു. ഇതിനിടയില്‍ എടത്വായിലെ പാടശേഖരത്തിന് സമീപത്തുള്ള മോട്ടോര്‍ പുരയില്‍ നിന്നും ഇയാളെ കസ്ഡറ്റഡിയിലെടുക്കുകയായിരുന്നു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top