×

തലശേരിയില്‍ മൂന്നേകാല്‍ കോടിയുടെ കുഴല്‍പ്പണം പിടികൂടി

ത​ല​ശേ​രി: തലശേരിയില്‍ മൂന്നേകാല്‍ കോടിയുടെ കുഴല്‍പ്പണം പിടികൂടി. രണ്ട് കൊടുവള്ളി സ്വദേശികള്‍ പിടിയില്‍. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കൊ​ടു​വ​ള്ളി സ്വ​ദേ​ശി​ക​ളാ​യ ക​രു​വം​പൊ​യി​ൽ പൊ​ൻ​പാ​റ​യ്ക്ക​ൽ ഇ​ഖ്ബാ​ൽ (30), പെ​രു​ന്തോ​ട്ട​ത്തി​ൽ മു​ഹ​മ്മ​ദ് (21‌) എ​ന്നി​വ​രെ പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഇ​വ​രെ ഡി​വൈ​എ​സ്പി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലീ​സ് സം​ഘം ചോ​ദ്യം ചെ​യ്തു വ​രി​ക​യാ​ണ്.

ക​ർ​ണാ​ട​ക​യി​ൽ​ നി​ന്നും കേ​ര​ള​ത്തി​ലേ​ക്കു ക​ട​ത്തു​ക​യാ​യി​രു​ന്ന കു​ഴ​ൽ​പ്പ​ണമാണ് പിടികൂടിയത്.  ത​ല​ശേ​രി ഡി​വൈ​എ​സ്പി പ്രി​ൻ​സ് എ​ബ്ര​ഹാം, സിഐ കെ.​വി. പ്രേ​മ​ച​ന്ദ്ര​ൻ, പ്രി​ൻ​സി​പ്പ​ൽ എ​സ്ഐ എം. ​അ​നി​ൽ, പ്ര​ത്യേ​ക സ്ക്വാ​ഡ് അം​ഗ​ങ്ങ​ളാ​യ അ​ജ​യ​ൻ, ബി​ജു​ലാ​ൽ, വി​നോ​ദ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ആ​സൂ​ത്രി​ത നീ​ക്ക​ത്തി​ലാ​ണ് കു​ഴ​ൽ​പ്പ​ണ സം​ഘം പി​ടി​യി​ലാ​യ​ത്.

ഇ​ന്നു രാ​വി​ലെ 9.30 ഓ​ടെ ത​ല​ശേ​രി റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ വ​ച്ചാ​ണ് സംഘത്തെ പി​ടി​കൂ​ടി​യ​ത്. ബം​ഗ​ളൂ​രു​വി​ൽ​ നി​ന്ന് ട്രെ​യി​നി​ൽ കേ​ര​ള​ത്തി​ലേ​ക്ക് പ​ണം ക​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top