×

ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ്   മെഗാ ഫെസ്റ്റിവല്‍ നറുക്കെടുപ്പ് വിജയികള്‍.

ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സിന്റെ ഷോറൂമുകളില്‍ മെഗാ ഫെസ്റ്റിവലിന്റെ ഭാഗമായി നടത്തിയ ബമ്പര്‍ നറുക്കെടുപ്പ് തൃശ്ശൂരില്‍വെച്ച് നടന്നു. ചടങ്ങില്‍ പൊറിഞ്ചു (ജില്ലാ സഹകരണ ഹോസ്പിറ്റല്‍ പ്രസിഡണ്ട്), എ.ആര്‍. രാമചന്ദ്രന്‍ (മൊത്തവ്യാപാര സഹകരണസംഘം ഡയറക്ടര്‍), പോള്‍ കോണിക്കര(ഏഴരക്കൂട്ടം പ്രസിഡണ്ട്), തുടങ്ങിയവര്‍ സംബന്ധിച്ചു. മെഗാ സമ്മാനമായ ആള്‍ട്ടോ കാറിന് അര്‍ഹരായവര്‍: സൗമ്യ കണ്ണൂര്‍, സുരേഷ്.സി.കെ. ഒറ്റപ്പാലം, അസ്ലിഹാസ് മുഹമ്മദ് മഞ്ചേരി, ജിജോ കെ ജോര്‍ജ്ജ് ഉപ്പ്‌തോട് ഇടുക്കി, അബ്ദുള്‍ അസീസ് ചേമഞ്ചേരി കോഴിക്കോട്. കൂടാതെ വാഷിംഗ് മെഷീനുകള്‍, സ്മാര്‍ട്ട് ഫോണുകള്‍   വേള്‍പൂള്‍ റഫ്രിജറേറ്റര്‍ എന്നിവയ്ക്ക് 30 പേര്‍ അര്‍ഹരായി.
ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ് മെഗാ ഫെസ്റ്റിവലിന്റെ ഭാഗമായി നടത്തിയ ബമ്പര്‍ നറുക്കെടുപ്പിന്റെ
ഉദ്ഘാടനം പൊറിഞ്ചു (ജില്ലാ സഹകരണ ഹോസ്പിറ്റല്‍ പ്രസിഡണ്ട്) തൃശ്ശൂരില്‍ നിര്‍വ്വഹിക്കുന്നു. എ.ആര്‍. രാമചന്ദ്രന്‍
(മൊത്തവ്യാപാര സഹകരണസംഘം ഡയറക്ടര്‍), പോള്‍ കോണിക്കര(ഏഴരക്കൂട്ടം പ്രസിഡണ്ട്), സോണല്‍ മാനേജര്‍
ബിജു ജോര്‍ജ്ജ്, പി.ആര്‍.ഒ. ജോജി. എം. ജെ.  തുടങ്ങിയവര്‍ സമീപം

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top