×

പള്‍സറിന്റെ പുത്തന്‍ പതിപ്പുമായി ബജാജ്; വില 1.09 ലക്ഷം രൂപ

ള്‍സര്‍ NS200 ന് എബിഎസ് പതിപ്പുമായി ബജാജ്. 1.09 ലക്ഷം രൂപയാണ് ബജാജ് പള്‍സര്‍ NS200 എബിഎസിന്റെ എക്‌സ്‌ഷോറൂം വില .

പള്‍സര്‍ NS200 എബിഎസിന്റെ ഫ്രണ്ട് വീലിലാണ് സിംഗിള്‍ ചാനല്‍ ആന്റിലോക്ക് ബ്രേക്കിംഗ് ബജാജ് ഒരുക്കിയിരിക്കുന്നത്.

കൂടാതെ മികവേറിയ ബ്രേക്കിംഗിന് വേണ്ടിയുള്ള 300 mm ഫ്രണ്ട് ഡിസ്‌ക്കും മോട്ടോര്‍സൈക്കിളില്‍ ഇടംപിടിച്ചിട്ടുണ്ട്.

ഷാര്‍പ് ഹെഡ്‌ലാമ്പോടെയുള്ള അഗ്രസീവ് ഡിസൈന്‍, മസ്‌കുലാര്‍ ഫ്യൂവല്‍ ടാങ്ക്, എഞ്ചിന്‍ കൗള്‍, സ്റ്റെപ്അപ് സീറ്റുകള്‍, സിഗ്‌നേച്ചര്‍ പള്‍സര്‍ എല്‍ഇഡി ടെയില്‍ ലാമ്പ് എന്നിവയാണ് മോട്ടോര്‍സൈക്കിളിലെ സവിശേഷതകള്‍.

199.5 സിസി ലിക്വിഡ്കൂള്‍ഡ്, സിംഗിള്‍സിലിണ്ടര്‍ എഞ്ചിനാണ് ബജാജ് പള്‍സര്‍ NS200 ABS ന്റെ പവര്‍ഹൗസ്.

23.17 bhp കരുത്തും 18.3 Nm torque ഉത്പാദിപ്പിക്കുന്ന എഞ്ചിനില്‍ 6 സ്പീഡ് ഗിയര്‍ബോക്‌സാണ് ഒരുങ്ങുന്നത്.

വൈല്‍ഡ് റെഡ്, മിറെയ്ജ് വൈറ്റ്, ഗ്രാഫൈറ്റ് ബ്ലാക് എന്നീ മുന്ന് നിറഭേദങ്ങളിലാണ് ബജാജ് പള്‍സര്‍ NS200 എബിഎസ് ലഭ്യമാവുക.

ഇന്ത്യയിലെ എല്ലാ മെട്രോ നഗരങ്ങളിലുമാണ് പുതിയ പള്‍സര്‍ NS200 എബിഎസിനെ ബജാജ് ലഭ്യമാക്കുക.

സാവധാനം രാജ്യത്തുടനീളം മോഡലിനെ നല്‍കാനുള്ള നീക്കത്തിലാണ് ബജാജ്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top