×

വായ്പ- നിക്ഷേപ പലിശ നിരക്കുകള്‍ കുറച്ച്‌ എസ്.ബി.ഐ

മുംബൈ : വായ്പ- നിക്ഷേപ പലിശ നിരക്കുകള്‍ കുറച്ച്‌ എസ്.ബി.ഐ. ഒരു വര്‍ഷത്തെ വായ്പ നിരക്കിലാണ് കുറവ് വരുത്തിയത്. 10 മാസത്തിനിടെ ആദ്യമായാണ് എസ്.ബി.ഐ നിരക്ക് കുറയ്ക്കുന്നത്. മാര്‍ജിനല്‍ കോസ്റ്റ് അടിസ്ഥാനമാക്കിയുള്ള വായ്പാ നിരക്ക് എട്ട് ശതമാനത്തില്‍ നിന്നും 7.95 ആയാണ് കുറച്ചത്. അതേസമയം, സ്ഥിര നിക്ഷേപത്തിന്മേലുള്ള പലിശയില്‍ 25 ബേസിസ് പോയിന്റ് കുറവു വരുത്തി. രാജ്യത്ത് നോട്ട് നിരോധത്തെ തുടര്‍ന്ന് നിക്ഷേപങ്ങള്‍ വര്‍ധിച്ച സാഹചര്യത്തില്‍ എസ്.ബി.ഐ ഉള്‍പ്പെടെയുള്ള ബാങ്കുകള്‍ ജനുവരിയില്‍ വായ്പാ നിരക്ക് കുറച്ചിരുന്നു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top