×

രഞ്ജി ട്രോഫി: സൗരാഷ്​ട്രയെ അട്ടിമറിച്ച്‌ കേരളം

തിരുവനന്തപുരം: മുന്‍ രഞ്ജി ചാമ്ബ്യന്‍മാരായ സൗരാഷ്​ട്രക്കെതിരെ കേരളത്തിന് അട്ടിമറി വിജയം. ആദ്യ ഇന്നിങ്സില്‍ ഏഴു റണ്‍സി‍​െന്‍റ കടവുമായി ഇറങ്ങിയ കേരളം, സൗരാഷ്​ട്രയെ 95ന്​ ചുരുട്ടിക്കെട്ടിയാണ് 309 റണ്‍സി​െന്‍റ തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയത്. നാലു വിക്കറ്റെടുത്ത ജലജ് സക്സേനയും മൂന്നു വീതം വിക്കറ്റ് വീഴ്ത്തിയ അക്ഷയ്​യും സിജോമോന്‍ ജോസഫുമാണ് സൗരാഷ്​ട്രയുടെ ബാറ്റിങ്ങി​െന്‍റ നട്ടെല്ലൊടിച്ചത്. ആദ്യ ഇന്നിങ്സില്‍ അര്‍ധ സെഞ്ച്വറിയും രണ്ടാമിന്നിങ്സില്‍ സെഞ്ച്വറിയും നേടിയ സഞ്ജു വി. സാംസണാണ് കളിയിലെ താരം. സഞ്ജുവി‍​െന്‍റ തുടര്‍ച്ചയായ രണ്ടാമത്തെ മാന്‍ ഓഫ് ദ മാച്ച്‌ പുരസ്കാരമാണ്.
സ്കോര്‍: കേരളം-225, 411/6d, സൗരാഷ്​ട്ര -232, 95 

വിജയത്തോടെ 24 പോയന്‍റുമായി ഗ്രൂപ്​ ബിയില്‍ രണ്ടാം സ്ഥാനത്താണ് കേരളം. രാജസ്ഥാനെ ഇന്നിങ്സിനും 107 റണ്‍സിനും പരാജയപ്പെടുത്തി നിലവിലെ ചാമ്ബ്യന്‍മാരായ ഗുജറാത്ത് ബോണസ് പോയ​േന്‍റാടെ ഒന്നാം സ്ഥാനത്തെത്തി. 27 പോയന്‍റാണ് ഗുജറാത്തിനുള്ളത്. അതേസമയം ഒന്നാം സ്ഥാനത്തുണ്ടായിരുന്ന സൗരാഷ്​ട്ര തോല്‍വിയോടെ 23 പോയന്‍റുമായി മൂന്നാം സ്ഥാനത്തേക്കിറങ്ങി. ഇതോടെ നവംബര്‍ 25ന് ഹരിയാനയുമായുള്ള മത്സരം കേരളത്തിന് നിര്‍ണായകമായി. ഹരിയാനയോട് വിജയിച്ചാല്‍ കേരളത്തിന് ക്വാര്‍ട്ടര്‍ കടക്കാം. അതേസമയം സമനിലയോ തോല്‍വിയോ വഴങ്ങിയാല്‍ സൗരാഷ്​ട്ര^രാജസ്ഥാന്‍ മത്സര ഫലത്തെ ആശ്രയിച്ചായിരിക്കും കേരളത്തി​െന്‍റ പ്രതീക്ഷകള്‍.

ഒരു വിക്കറ്റ് നഷ്​ടത്തില്‍ 30 റണ്‍സെന്നനിലയില്‍ അവസാന ദിനം ബാറ്റിങ് തുടങ്ങിയ സൗരാഷ്​ട്രക്ക്​ ആദ്യം നഷ്ടപ്പെട്ടത് റോബിന്‍ ഉത്തപ്പയെയായിരുന്നു. 12 റണ്‍സെടുത്ത ഉത്തപ്പയെ സിജോമോന്‍ ഫാബിദ് അഹമ്മദി‍​െന്‍റ കൈകളിലെത്തിക്കുകയായിരുന്നു. പിന്നാലെ 20 റണ്‍സെടുത്ത സ്നെല്‍ എസ് പട്ടേലും സിജോമോ​െന്‍റ പന്തില്‍ കൂടാരം കയറി. പിന്നീട് കൂട്ടതകര്‍ച്ചക്കായിരുന്നു തുമ്ബ സ​െന്‍റ് സേവിയേഴ്സ് ഗ്രൗണ്ട് സാക്ഷ്യം വഹിച്ചത്. നാല് റണ്‍സ് എടുക്കുന്നതിനിടയിലാണ് സൗരാഷ്​ട്രയുടെ അവസാന നാല്​ വിക്കറ്റും കടപുഴകിയത്.

നാല് ബാറ്റ്സ്മാന്‍മാര്‍ക്ക്​ അക്കൗണ്ട് തുറക്കാനേ കഴിഞ്ഞില്ല. ഈ സീസണില്‍ കേരളത്തി‍​െന്‍റ നാലാമത്തെ വിജയമാണ്. അഞ്ചുമത്സരങ്ങളില്‍ ഗുജറാത്തിനോട് മാത്രമാണ് പരാജയപ്പെട്ടത്. മുന്‍ രഞ്ജി ചാമ്ബ്യന്‍മാരെ തകര്‍ക്കാനായത് താരങ്ങളില്‍ ആത്മവിശ്വാസം വളര്‍ത്തിയതായും അടുത്ത മത്സരത്തില്‍ ഹരിയാനയെ അവരുടെ തട്ടകത്തില്‍ നേരിടാന്‍ വിജയം കേരളത്തെ സഹായിക്കുമെന്നും ക്യാപ്റ്റന്‍ സചിന്‍ ബേബി പറഞ്ഞു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top