×

മലയാളികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന കേരള ബ്ലാസ്റ്റേഴ്സിന്റെ രണ്ടാം മത്സരത്തിനുള്ള ടിക്കറ്റ് വിതരണം ഇന്ന് കൊച്ചിയില്‍

കൊച്ചി: മലയാളികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന കേരള ബ്ലാസ്റ്റേഴ്സിന്റെ രണ്ടാം മത്സരത്തിനുള്ള ടിക്കറ്റ് വിതരണം ഇന്ന് കൊച്ചിയില്‍.

ജംഷഡ്പുര്‍ എഫ്.സിക്കെതിരായി 24ന് നടക്കുന്ന മത്സരത്തിനുള്ള ടിക്കറ്റാണ് ഇന്ന് വിതരണം ചെയ്യുന്നത്.

കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിന് സമീപം തയ്യാറാക്കിയിരിക്കുന്ന ബോക്സ് ഓഫീസിലാണ് ടിക്കറ്റ് വിതരണം നടക്കുന്നത്.

മുത്തൂറ്റ് ഫിന്‍കോര്‍പ്പിന്റെ ശാഖകളിലൂടെയും ടിക്കറ്റ് വിതരണം നടക്കും.

ബുക്ക്മൈ ഷോ വഴി ബുക്ക് ചെയ്ത ഇ-ടിക്കറ്റുകളും സ്റ്റേഡിയത്തിന് മുന്നിലുള്ള കൗണ്ടറില്‍ നിന്നും ലഭ്യമാകും.

എന്നാല്‍ മത്സരം നടക്കുന്ന 24ാം തിയതി ടിക്കറ്റ് വിതരണം ഉണ്ടായിരിക്കുകയില്ല.

മത്സര ദിവസം ഇ-ടിക്കറ്റുകള്‍ മാറ്റാന്‍ എത്തുന്നവര്‍ക്ക് എം.ജി റോഡിലെ മുത്തൂറ്റ് ഫിന്‍കോര്‍പ്പിന്റെ ശാഖയില്‍ സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും കേരള ബ്ലാസ്റ്റേഴ്സ് അധികൃതര്‍ അറിയിച്ചു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top