×

ഐഎസ്എല്‍ ഉദ്ഘാടന മത്സരം കൊച്ചിയിലേക്ക് മാറ്റി; ബ്ലാസ്‌റ്റേഴ്‌സും കൊല്‍ക്കത്തയും ഏറ്റുമുട്ടും; ഫൈനല്‍ മത്സരം കൊല്‍ക്കത്തയില്‍

ഐഎസ്എല്‍ നാലാം സീസണ്‍ ഉദ്ഘാടന മത്സരം കൊച്ചിയില്‍ നടക്കും. കൊല്‍ക്കത്തയില്‍ തീരുമാനിച്ചിരുന്ന മത്സരം കൊച്ചിയിലേക്ക് മാറ്റുകയായിരുന്നു. കേരള ബ്ലാസ്റ്റേഴ്‌സും അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയും തമ്മിലാണ് മത്സരം.

കഴിഞ്ഞ തവണത്തെ ഫൈനലസിറ്റുകളായ കേരളാ ബ്ലാസ്റ്റേഴ്‌സും എടികെ കൊല്‍ക്കത്തയും തമ്മില്‍ നവംബര്‍ 17നു രാത്രി നടക്കേണ്ട മല്‍സരമാണ് കൊച്ചിയിലേക്കു മാറ്റിയത്. ഇക്കാര്യം ഐഎസ്എല്‍ അധികൃതര്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചു.

ഐഎസ്എല്‍ സെമിഫൈനല്‍, ഫൈനല്‍ വേദികള്‍ തീരുമാനിച്ചതിന്റെ ഭാഗമായാണ് പുതിയ മാറ്റം. ഇത്തവണ ഐഎസ്എല്‍ ഫൈനല്‍ കൊല്‍ക്കത്തയില്‍ നടത്താന്‍ നിശ്ചയിച്ചതോടെയാണ് ഉദ്ഘാടന മല്‍സരം കൊച്ചിയിലേക്ക് മാറ്റിയതെന്നാണ് ഔദ്യോഗിക വിശദീകരണം. ഫിഫ അണ്ടര്‍ 17 ലോകകപ്പ് ഫൈനല്‍ വിജയകരമായി പൂര്‍ത്തിയാക്കിയതിനു പിന്നാലെയാണ് ഐഎസ്എല്‍ മാമാങ്കത്തിന്റേയും കലാശപ്പോര് കൊല്‍ക്കത്തയ്ക്കു ലഭിക്കുന്നത്. ഇതാദ്യമായാണ് കൊല്‍ക്കത്ത ഐഎസ്എല്‍ ഫൈനലിന് വേദിയാകുന്നത്.

ഇതോടെ, 2018 ഫെബ്രുവരി ഒന്‍പതിനു കൊച്ചിയില്‍ നടക്കേണ്ട മല്‍സരത്തിന്റെ വേദി കൊല്‍ക്കത്തയിലേക്കും മാറും. ഉദ്ഘാടന മല്‍സരം കൊച്ചിയില്‍ നടക്കുന്നതിനാലാണ് കേരളത്തിന്റെ എവേ മല്‍സരം കൊല്‍ക്കത്തയിലേക്കു മാറ്റുന്നത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top