×

ഇംഗ്ലണ്ടനെതിരായ ആഷസ് പരമ്ബരയിലെ ആദ്യ മത്സരത്തില്‍ ഓസ്ട്രേലിയക്ക് പത്ത് വിക്കറ്റ് വിജയം

ബ്രിസ്ബെയ്ന്‍:  ഇംഗ്ലണ്ടുയര്‍ത്തിയ നിസാര വിജയലക്ഷ്യമായ 170 റണ്‍സ് ഓസ്ട്രേലിയന്‍ ഓപ്പണര്‍മാരായ ബാന്‍ക്രോഫ്റ്റും ഡേവിഡ് വാര്‍ണറും പുറത്താകാതെ യഥാക്രമം 82 ഉം 87 ഉം റണ്‍സെടുത്താണ് മറികടന്നത്.

മത്സരത്തിന്റെ ആദ്യ ദിനം വ്യക്തമായ മേധാവിത്വം നേടിയ ഇംഗ്ലണ്ട് പിന്നീട് തകര്‍ച്ച നേരിടുകയായിരുന്നു. ആദ്യ ഇന്നിങ്സില്‍ 302 റണ്‍സെടുത്ത ഇംഗ്ലണ്ട് രണ്ടാം ഇന്നിങ്സില്‍ 195 റണ്‍സിന് പുറത്തായി.

ആദ്യ ഇന്നിങ്സില്‍ ഓസ്ട്രേലിയ 328 റണ്‍സെടുത്ത് 26 റണ്‍സ് ലീഡ് നേടിയിരുന്നു. ക്യാപ്റ്റന്‍ സ്റ്റീവന്‍ സ്മിത്ത് 141 നേടിയ റണ്‍സിന്റെ ബലത്തിലാണ് ഓസ്ട്രേലിയ ആദ്യ ഇന്നിങ്സ് ലീഡ് നേടിയത്. സ്റ്റീവന്‍ സ്മിത്തിനെയാണ് മത്സരത്തിലെ താരമായി തിരഞ്ഞെടുത്തതും.

രണ്ടാം ഇന്നിങ്സില്‍ ഇംഗ്ലീഷ് നിരയില്‍ ക്യാപ്റ്റന്‍ ജോയ് റൂട്ടിന് മാത്രമാണ് അര്‍ദ്ധ ശതകം കടക്കാനായത്. സ്റ്റാര്‍ക്, ഹസ്ലെവുഡ്, ലിയോണ്‍ എന്നിവര്‍ മൂന്ന് വീതം വിക്കറ്റ് നേടിയാണ് ഇംഗ്ലണ്ടിനെ രണ്ടാം ഇന്നിങ്സില്‍ 195 റണ്‍സിന് ഒതുക്കിയത്. ആഷസ് പരമ്ബരയിലെ രണ്ടാം ടെസ്റ്റ് അടുത്തമാസം രണ്ടിന് അഡ്ലൈഡിലാണ്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top