×

ശ്രീലങ്കയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം.

നാഗ്പുര്‍:  ഇന്നിങ്സിനും 239 റണ്‍സിനും തോല്‍പ്പിച്ച്‌ ഇന്ത്യ ഏറ്റവും വലിയ ടെസ്റ്റ് ജയത്തിനൊപ്പമെത്തി. ആദ്യ ഇന്നിങ്സില്‍ ഇന്ത്യ പടുത്തുയര്‍ത്തിയ 610 എന്ന കൂറ്റന്‍ സ്കോര്‍ മറികടക്കാന്‍ രണ്ട് ഇന്നിങ്സ് ബാറ്റ് ചെയ്തിട്ടും ലങ്കയ്ക്കായില്ല. ആദ്യ ഇന്നിങ്സില്‍ 205 ഉം രണ്ടാം ഇന്നിങ്സില്‍ 166 റണ്‍സെടുത്ത് ശ്രീലങ്കന്‍ ബാറ്റ്സ്മാന്‍മാര്‍ കീഴടങ്ങി.

2007-ല്‍ ബംഗ്ലാദേശിനെതിരെ മിര്‍പൂരില്‍ ഇതേ മാര്‍ജിനില്‍ ജയിച്ച്‌ ഇന്ത്യ ടെസ്റ്റിലെ ഏറ്റവും വലിയ വിജയം സ്വന്തമാക്കിയിരുന്നു. ആ റെക്കോര്‍ഡിനൊപ്പം ഇന്നത്തെ വിജയവും ഇടംപിടിച്ചു. ഇതിനിടെ രണ്ടു ഇന്നിങ്സുകളിലായി എട്ടു വിക്കറ്റ് സ്വന്തമാക്കിയ അശ്വിന്‍ ടെസ്റ്റില്‍ 300 വിക്കറ്റ് തികച്ചു.

61 റണ്‍സെടുത്ത ക്യാപ്റ്റന്‍ ദിനേഷ് ചന്ദിമലിന് മാത്രമാണ് രണ്ടാം ഇന്നിങ്സില്‍ ലങ്കന്‍ നിരയില്‍ പിടിച്ച്‌ നില്‍ക്കാനായത്. ആദ്യ ഇന്നിങ്സില്‍ നാല് വിക്കറ്റ് സ്വന്തമാക്കിയ ആര്‍.അശ്വിന്‍ രണ്ടാം ഇന്നിങ്സിലും വിക്കറ്റ് വേട്ട ആവര്‍ത്തിച്ചു. ഇശാന്ത് ശര്‍മ, രവീന്ദ്ര ജഡേജ, ഉമേഷ് യാദവ് എന്നിവര്‍ രണ്ടു വീതം വിക്കറ്റുകള്‍ നേടി ലങ്കാദഹനം പൂര്‍ണ്ണമാക്കി.

ക്യാപ്റ്റന്‍ വിരാട് കോലിയുടെ ഇരട്ട സെഞ്ചുറിയും മുരളി വിജയ്, ചേതശ്വര്‍ പുജാര, രോഹിത് ശര്‍മ എന്നിവരുടെ സെഞ്ചുറികളുമാണ് ഇന്ത്യക്ക് ഒന്നാം ഇന്നിങ്സില്‍ കൂറ്റന്‍ സ്കോര്‍ പടുത്തുയര്‍ത്താന്‍ സഹായകമായത്. ആറു വിക്കറ്റുകള്‍ മാത്രം നഷ്ടമായ ഇന്ത്യ ആദ്യ ഇന്നിങ്സ് ഡിക്ലയര്‍ ചെയ്താണ് ലങ്കയെ ബാറ്റിങ്ങിനയച്ചത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top