×

ബി.സി.സി.ഐയ്ക്ക് കോമ്ബറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ 52 കോടി രൂപ പിഴ വിധിച്ചു.

ന്യൂഡല്‍ഹി:  ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ സംപ്രേക്ഷണാവകാശവുമായി ബന്ധപ്പെട്ട് ക്രമവിരുദ്ധമായ രീതിയില്‍ ഐ.പി.എല്ലിന്റെ സംപ്രേക്ഷണവകാശം വിറ്റതിനെതിരെയാണ് നടപടി.

ലേലത്തില്‍ പങ്കെടുക്കാനെത്തിയ കമ്ബനികളുടെ വാണിജ്യ താല്‍പര്യത്തിന് വേണ്ടി ഐ.പി.എല്‍ സംപ്രേക്ഷണാവകാശ കരാറിലെ വ്യവസ്ഥയെ ബി.സി.സി.എ മന:പൂര്‍വ്വം ഉപയോഗപ്പെടുത്തിയെന്നാണ് കോമ്ബറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയുടെ വിലയിരുത്തല്‍.

ഇത് രണ്ടാം തവണയാണ് സി.സി.ഐയുടെ പിഴശിക്ഷയ്ക്ക് ബി.സി.സി.ഐ വിധേയമാകുന്നത്.

നേരത്തെ 2013 ഫെബ്രുവരിയിലും സി.സി.ഐ പിഴ വിധിച്ചിരുന്നു.

എന്നാല്‍ അന്ന് ബി.സി.സി.ഐയുടെ അപ്പീല്‍ സ്വീകരിച്ച കോംപറ്റീഷന്‍ അപ്പലേറ്റ് ട്രൈബ്യൂണല്‍ അത് റദ്ദാക്കിയിരുന്നു.

കഴിഞ്ഞ മൂന്ന് സാമ്ബത്തിക വര്‍ഷത്തിലെ ബി.സി.സി.ഐയുടെ വരുമാനത്തിന്റെ 4.48 ശതമാനമാണ് പിഴയായി വിധിച്ച 52 ലക്ഷം രൂപയെന്ന് കോമ്ബറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയുടെ 44 പേജുള്ള ഓര്‍ഡറില്‍ പറയുന്നു.

2013-14, 2014-15, 2015-16 വര്‍ഷങ്ങളിലായി ഏതാണ്ട് 1,164.7 കോടി രൂപയാണ് ബി.സി.സി.ഐയുടെ ശരാശരി വരുമാനം.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top