×

ജിഷയുടെ പിതാവ് പാപ്പുവിനെ മരിച്ച നിലയില്‍ കണ്ടെത്തി

പെരുമ്ബാവൂര്‍: കൊല്ലപ്പെട്ട ജിഷയുടെ പിതാവ് കുറ്റിക്കാട്ടുപറമ്ബില്‍ പാപ്പു(65)വിനെ മരിച്ച നിലയില്‍ കണ്ടെത്തി. വീടിന് സമീപമത്തുള്ള വഴിയരികിലാണ് മരിച്ച നിലയില്‍ കണ്ടത്. അസുഖബാധിതനായിരുന്ന പാപ്പൂ രണ്ടു ദിവസങ്ങളായി അവശതയിലായിരുന്നു. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥത്തെത്തി പരിശോധനകള്‍ നടത്തി.

കേസിലെ മഹസര്‍ സാക്ഷി ഇരിങ്ങോള്‍ വട്ടോളിപ്പടി പുത്തന്‍കുടി പി.എം. സാബുവിനെ (38) ഇക്കഴിഞ്ഞ ജൂലൈ 29ന് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ജിഷയുടെ അയല്‍വാസിയായ സാബുവിനെ അന്വേഷണത്തിന്റെ ആദ്യ ഘട്ടത്തില്‍ പൊലീസ് കസ്റ്റഡിയില്‍ ചോദ്യം ചെയ്തിരുന്നു.

ജിഷാവധക്കേസില്‍ വിചാരണ നടപടികള്‍ അവസാനഘട്ടത്തിലാണ്. പ്ര​തി​ഭാ​ഗ​ത്തു​നി​ന്ന്​ വി​സ്​​ത​രി​ക്കേ​ണ്ട സാ​ക്ഷി​ക​ളു​ടെ പ​ട്ടി​ക കഴിഞ്ഞദിവസം കോടതിക്ക് കൈമാറിയിരുന്നു. പ്ര​തി​പ​ക്ഷ നേ​താ​വ്​ ര​മേ​ശ്​ ചെ​ന്നി​ത്ത​ല, കോ​ണ്‍​ഗ്ര​സ്​ നേ​താ​വ്​ വി.​എം. സു​ധീ​ര​ന്‍ എ​ന്നി​വ​ര്‍ അ​ട​ക്കം 30 പേ​രു​ടെ പ​ട്ടി​ക​യാ​ണ്​ പ്ര​തി​ഭാ​ഗം അ​ഭി​ഭാ​ഷ​ക​ന്‍ ബി.​എ. ആ​ളൂ​ര്‍ വി​ചാ​ര​ണ ന​ട​ക്കു​ന്ന എ​റ​ണാ​കു​ളം പ്രി​ന്‍​സി​പ്പ​ല്‍ സെ​ഷ​ന്‍​സ്​ കോ​ട​തി​ക്ക്​ കൈ​മാ​റി​യ​ത്.

ഇ​വ​രെ വി​സ്​​ത​രി​ക്കാ​ന്‍ അ​നു​മ​തി ന​ല്‍​ക​ണ​മോ എ​ന്ന കാ​ര്യ​ത്തി​ല്‍ കോ​ട​തി വ്യാ​ഴാ​ഴ്​​ച തീ​രു​മാ​ന​മെ​ടു​ക്കും. ജി​ഷ​യു​ടെ പി​താ​വ്​ പാ​പ്പു, സ​ഹോ​ദ​രി ദീ​പ തു​ട​ങ്ങി​യ​വ​രും പ​ട്ടി​ക​യി​ലു​ണ്ട്. ജി​ഷ​യു​ടെ മാ​താ​വ്​ അ​ട​ക്കം അ​ഞ്ച്​ സാ​ക്ഷി​ക​ളെ വീ​ണ്ടും വി​സ്​​ത​രി​ക്കാ​ന്‍ ഉ​ത്ത​ര​വി​ട​ണ​മെ​ന്ന പ്ര​തി​ഭാ​ഗ​ത്തി​​​െന്‍റ അ​പേ​ക്ഷ കോ​ട​തി ക​ഴി​ഞ്ഞ​ദി​വ​സം ത​ള്ളി​യി​രു​ന്നു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top