×

തെരുവില്‍ സമരം ചെയ്യാന്‍ മാത്രം പോര ധൈര്യം, കോടതിയില്‍ വരാനും വേണം”: സിപിഐ നേതാക്കള്‍ക്ക് കോടതിയുടെ വിമര്‍ശനം

കൊച്ചി: നാല് വര്‍ഷം മുന്‍പുള്ള കേസില്‍ കോടതിയില്‍ ഹാജരാകാത്തതിന് സിപിഐ നേതാക്കള്‍ക്ക് കോടതിയുടെ രൂക്ഷവിമര്‍ശനം. എറണാകുളം ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് വിമര്‍ശനം. തെരുവില്‍ സമരം ചെയ്യാന്‍ മാത്രം ധൈര്യം കാട്ടിയാല്‍ പോരെന്നും കോടതിയില്‍ വരാനും ധൈര്യം കാട്ടണമെന്നും മജിസ്ട്രേറ്റ് പറഞ്ഞു.

2013 ല്‍ കൊച്ചി കോര്‍പ്പറേഷനിലെ വഴിവിളക്ക് പരസ്യ ബോര്‍ഡ് അഴിമതിയുമായി ബന്ധപ്പെട്ട കേസിലാണ് കോടതിയുടെ വിമര്‍ശനം ഉണ്ടായത്. അഴിമതിക്കെതിരെ നടത്തിയ സമരവുമായി ബന്ധപ്പെട്ട് പത്ത് സിപിഐ നേതാക്കള്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. എന്നാല്‍ ഇന്ന് കോടതിയില്‍ രണ്ട് പേര്‍ മാത്രമാണ് ഹാജരായത്. ഇത് കോടതിയെ ചൊടിപ്പിച്ചു. ബാക്കിയുള്ളവര്‍ എവിടയെന്ന് കോടതി ആരാഞ്ഞു. മറ്റുള്ളവര്‍ എത്തിയിട്ടില്ലെന്നായിരുന്നു ഇവരുടെ മറുപടി. തുടര്‍ന്നായിരുന്നു കോടതിയുടെ വിമര്‍ശനം.

തെരുവില്‍ സമരം ചെയ്യാന്‍ മാത്രം പോര ധൈര്യം. കോടതിയില്‍ വരുന്നതിനും ധൈര്യം കാട്ടണം. മറ്റുള്ളവര്‍ ആരും ഗള്‍ഫില്‍ പോയിട്ടില്ലല്ലോ. സമരത്തില്‍ പങ്കെടുത്തവരെ സിപിഐ നേതാക്കള്‍ തന്നെ ഹാജരാക്കണം. കോടതി പറഞ്ഞു.

ഇതുകേട്ടപ്പോള്‍ സിപിഐയുടെ ഒരു നേതാവ് ചിരിച്ചു. ഇയാള്‍ക്കെതിരെയും കോടതി രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ചു. സിനിമ കാണാനല്ലല്ലോ കോടതിയില്‍ വന്നിരിക്കുന്നത്. കോടതിയില്‍ പാലിക്കേണ്ട മര്യാദകള്‍ പോലും രാഷ്ട്രീയക്കാര്‍ പഠിച്ചിട്ടില്ല. ഇങ്ങനെയായിരുന്നു ചിരിച്ച നേതാവിനോടുള്ള കോടതിയുടെ പ്രതികരണം.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top