×

ചെറുപ്പത്തില്‍ കണ്ടിരുന്ന മോശം സിനിമകളിലേക്കാള്‍ കൂടുതല്‍ അശ്ലീലം ഇന്നത്തെ കുട്ടികള്‍ ടിവിയിലൂടെ കാണുന്നു; മനോഹര്‍ പരീക്കര്‍

പനാജി: ചെറുപ്പത്തില്‍ അശ്ലീല സിനിമകള്‍ കണ്ടിട്ടുണ്ടെന്ന് ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍. ശിശുദിനത്തില്‍ വിദ്യാര്‍ഥികളുമായ നടത്തിയ സംവാദത്തിനിടെയാണ് അദ്ദേഹം ഇക്കാര്യം തുറന്നു പറഞ്ഞത്.

ചെറുപ്പത്തില്‍ കണ്ടിരുന്ന മോശം സിനിമകളിലേക്കാള്‍ കൂടുതല്‍ അശ്ലീലം ഇന്നത്തെ കുട്ടികള്‍ ടിവിയിലൂടെ കാണുന്നുണ്ടെന്നും മുന്‍ പ്രതിരോധ മന്ത്രി കൂടി ആയിരുന്ന മനോഹര്‍ പരീക്കര്‍ പറഞ്ഞു. ചെറുപ്പകാലത്ത് എങ്ങനെയുള്ള സിനിമകളാണ് കണ്ടിരുന്നതെന്ന് വിദ്യാര്‍ഥികളില്‍ ഒരാള്‍ ചോദിച്ചതോടെയാണ് അശ്ലീല സിനിമാ അനുഭവങ്ങള്‍ പരീക്കര്‍ വിദ്യാര്‍ഥികളുമായി പങ്കുവച്ചത്.

ഒരിക്കല്‍ സിനിമ കാണാന്‍ പോയപ്പോള്‍ അയല്‍ക്കാരനായ ഒരാള്‍ തന്നെ കണ്ട കാര്യവും അദ്ദേഹം പറഞ്ഞു. ഇടവേളയ്ക്ക് ലൈറ്റ് തെളിഞ്ഞപ്പോളാണ് അടുത്തിരിക്കുന്നത് അയല്‍ക്കാരനാണെന്ന് മനസിലായത്. ഉടന്‍ തന്നെ സിനിമ മുഴുവന്‍ കാണാന്‍ നില്‍ക്കാതെ തിയേറ്ററില്‍ നിന്ന് മുങ്ങി. അയല്‍ക്കാരന്‍ ഇക്കാര്യം വീട്ടില്‍ പറയുമെന്ന് ഉറപ്പായിരുന്നതിനാല്‍ മുന്‍കരുതലായി വീട്ടിലെത്തിയപ്പോള്‍തന്നെ അമ്മയോട് ഒരു സിനിമയ്ക്ക് പോയെന്നും എന്നാല്‍ അത് അശ്ലീല സിനിമയായതിനാല്‍ ഇടയ്ക്ക് ഇറങ്ങിപ്പോന്നുവെന്നും അയല്‍ക്കാരനെ അവിടെ കണ്ടുവെന്നും പറഞ്ഞു.

പ്രതീക്ഷിച്ചതു പോലെ അടുത്ത ദിവസം അയല്‍ക്കാരന്‍ ഞങ്ങളെ സിനിമാ തിയേറ്ററില്‍ കണ്ട കാര്യം വീട്ടുകാരെ അറിയിച്ചു. എന്നാല്‍ മുന്‍കൂട്ടി ഇക്കാര്യം പറഞ്ഞത് കൊണ്ട് രക്ഷപ്പെട്ടെന്നും പരീക്കര്‍ വ്യക്തമാക്കി. ചില സാഹചര്യങ്ങളില്‍ മുന്‍കൂട്ടി കണ്ട് പ്രവര്‍ത്തിക്കേണ്ടത് അത്യാവശ്യമാണെന്ന് അദ്ദേഹം കുട്ടികളെ ഉപദേശിച്ചു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top