×

അയ്യനെ കാണാന്‍ ആണ്‍വേഷം കെട്ടിയെത്തി; പതിനഞ്ചുകാരിയെ പമ്ബയില്‍ വെച്ച്‌ ദേവസ്വം ജീവനക്കാര്‍ പിടികൂടി

ശബരിമല : ആണ്‍വേഷം ധരിച്ച്‌ ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ പെണ്‍കുട്ടിയെ പമ്ബയില്‍ പിടികൂടി. ആന്ധ്ര പ്രദേശില്‍ നിന്ന് വന്ന പതിനഞ്ചുകാരിയെയാണ് പമ്ബയില്‍ വെച്ച്‌ വനിതാ ദേവസ്വം ജീവനക്കാര്‍ പിടികൂടിയത്. പെരുമാറ്റത്തില്‍ സംശയം തോന്നിയ വനിതാ ദേവസ്വം ജീവനക്കാര്‍ പമ്ബ ഗാര്‍ഡ് റൂമിന് മുന്നില്‍ വെച്ച്‌ തടഞ്ഞ് പരിശോധന നടത്തിയതോടെയാണ് കള്ളി വെളിച്ചത്തായത്.

15 അംഗ സംഘത്തോടൊപ്പമാണ് പെണ്‍കുട്ടി ശബരിമല ദര്‍ശനത്തിന് വന്നത്. ആരും ശ്രദ്ധിക്കാതിരിക്കാന്‍ ഒപ്പമുള്ളവരുടെ ഇടയിലൂടെയാണ് കുട്ടി നടന്നിരുന്നത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top