×

സന്നിധാനത്ത് ഭക്തര്‍ക്ക് ഇരുമുടി താഴ്ത്തിവെയ്ക്കാന്‍ ഇടമില്ലെന്ന പരാതി ശക്തമാകുന്നു

പത്തനംതിട്ട: സന്നിധാനത്ത് ഭക്തര്‍ക്ക് ഇരുമുടി താഴ്ത്തിവയ്ക്കാന്‍ ഇടമില്ല. ഭക്തര്‍ നേരത്തെ വിരിവെച്ചിരുന്ന സ്ഥലം ഭണ്ഡാരമായും ക്യൂ കോംപ്ലക്സുമായും മാറി. പുതിയ അന്നദാനമണ്ഡപത്തിന്റെ മൂന്നാം നില വിരിവെക്കാനായി ഒരുക്കുമെന്നായിരുന്നു പ്രഖ്യാപനമെങ്കിലും അതിന്റെ നിര്‍മാണം പൂര്‍ത്തിയായിട്ടുമില്ല.

ശബരിമലയിലെത്തുന്ന അയ്യപ്പന്‍മാര്‍ക്ക് വിരിവെയ്ക്കാന്‍ ഇടമില്ലെന്ന വസ്തുത സന്നിധാനം മാളികപ്പുറത്തിന് സമീപത്തെ ഒരു രാത്രി കാഴ്ച കണ്ടാല്‍ ബോധ്യമാവും. നടയടച്ചതിന് ശേഷം സന്നിധാനത്ത് എത്തുന്ന അയ്യപ്പന്‍മാര്‍ക്ക് ഇതാണ് ഗതി. പൊടിപിടിച്ചു കിടക്കുന്ന ഈ വഴിയോരങ്ങള്‍ ഒരു ചാറ്റല്‍ മഴ പെയ്താല്‍ പോലും ചെളിക്കുളമാകുമെന്ന് ഓര്‍ക്കണം.

മുകള്‍ നിലയിലാണ് പുതിയ ക്യൂ കോംപ്ലക്സ് സജ്ജീകരിച്ചിരിക്കുന്നത്. മുന്‍പ് ഈ കെട്ടിടത്തിന്റെ ഇരു നിലകളിലും വിരിവെക്കുന്നതിനുള്ള സൗകര്യമുണ്ടായിരുന്നു. താഴത്തെ നില ഭണ്ഡാരത്തിനായി സജ്ജമാക്കിയെങ്കിലും ഇതുവരെ പ്രവര്‍ത്തനം തുടങ്ങാനായിട്ടില്ല.

പുതിയ അന്നദാന മണ്ഡപത്തിന്റെ മൂന്നാം നില വിരിമണ്ഡപമാക്കുമെന്നായിരുന്നു പ്രഖ്യാപനം. എന്നാല്‍ ഇതിന്റെ നിര്‍മാണം പൂര്‍ത്തിയായിട്ടില്ല. മറ്റ് ഇടങ്ങളില്‍ വിരിവെക്കുന്ന അയ്യപ്പന്‍മാരില്‍ നിന്നും പണം ഈടാക്കുന്നതായും പരാതിയുണ്ട്. ചുരുക്കത്തില്‍ ഇരുമുടിക്കെട്ട് ഇറക്കി വെക്കാന്‍ കഴിയാത്ത സ്ഥിതിയാണ് അയ്യപ്പന്‍മാര്‍ക്ക് ഇപ്പോഴുള്ളത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top