×

ഇസ്ലാം മതം സ്വീകരിക്കാത്തതിന് മര്‍ദ്ദനം; ഭര്‍ത്താവിനെതിരെ പരാതിയുമായി മോഡല്‍ രശ്മി രംഗത്ത്

മുംബൈ: വിവാഹത്തിനുശേഷം ഇസ്ലാം മതം സ്വീകരിക്കാന്‍ തയ്യാറാകത്തതിന് ക്രൂരമായി മര്‍ദ്ദിച്ച ഭര്‍ത്താവിനെതിരെ മുംബൈയിലെ മോഡല്‍ പൊലീസില്‍ പരാതി നല്‍കി. രശ്മി എന്ന യുവതിയാണ് ഭര്‍ത്താവ് ആസിഫിനെതിരെ പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. മര്‍ദ്ദനത്തില്‍ പരുക്കേറ്റ രശ്മിയെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതിനുശേഷം പൊലീസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പതിമൂന്ന് വര്‍ഷമായി രശ്മിയും ആസിഫും ഒരുമിച്ചാണ് താമസിക്കുന്നത്. എന്നാല്‍ ഭര്‍ത്താവിന്റെ മര്‍ദ്ദനത്തെക്കുറിച്ച്‌ ആദ്യമായാണ് രശ്മി പരാതി നല്‍കുന്നത്. യുവതി നല്‍കിയ പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ലൗ ജിഹാദാണോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. വെള്ളിയാഴ്ച പുറത്തുപോയി വീട്ടില്‍ എത്തിയ രശ്മിയെ ആസിഫ് മര്‍ദ്ദിക്കുകയും ചീത്ത വിളിക്കുകയും ചെയ്തു. ശേഷം ഇവരോട് വീട്ടില്‍ നിന്നും ഇറങ്ങിപ്പോകുവാനും ആസിഫ് ആവശ്യപ്പെട്ടു. മതം മാറാന്‍ ആവശ്യപ്പെട്ട് ആസിഫ് എന്നും തന്നെ ഉപദ്രവിക്കാറുണ്ട്. എന്നാല്‍ ഇതിന് സമ്മതിക്കാതെ വന്നപ്പോള്‍ ആസിഫ് വേറെ പെണ്‍കുട്ടിയെ വിവാഹം കഴിക്കുകയും അവരെക്കൊണ്ട് ഇസ്ലാം മതം സ്വീകരിപ്പിക്കുകയും ചെയ്തു. രശ്മി പൊലീസിനോട് പറഞ്ഞു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top