×

അരിവിമര്‍ദ്ദനം എന്ന് പാടിപോരുന്നത് അരി (ശത്രു), വിമര്‍ദ്ദനം (നിഗ്രഹം) എന്ന് പിരിച്ചാണ് പാടേണ്ടത്. : ഹരിവരാസനം യേശുദാസ് തിരുത്തിപ്പാടുന്നു

ശബരിമലയിലെ അയ്യപ്പസ്വാമിയുടെ ഉറക്കുപാട്ടായ ‘ഹരിവരാസനം’ മാറ്റങ്ങള്‍ വരുത്തി വീണ്ടും റെക്കോര്‍ഡ് ചെയ്യാന്‍ തിരിവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് തീരുമാനിച്ചു. നിലവില്‍ ചിട്ടപ്പെടുത്തിയിട്ടുള്ള പാട്ടിലെ പിഴവുതിരുത്തിയും യഥാര്‍ത്ഥ വരികളില്‍ ഉണ്ടായിരുന്ന സ്വാമി എന്ന പദം കൂട്ടിച്ചേര്‍ത്തുമായിരിക്കും പുതിയ റെക്കോര്‍ഡിംഗ്. എന്നാല്‍ ഇപ്പോഴുള്ള ഈണത്തില്‍ യാതൊരു മാറ്റവും ഉണ്ടായിരിക്കില്ലെന്ന് തിരിവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍ പറഞ്ഞു.

ഹരിവരാസനത്തിന്റെ ഒരുപാട് പതിപ്പുകള്‍ ഇറങ്ങിയിട്ടുണ്ടെങ്കിലും ദേവരാജന്‍ ചിട്ടപ്പെടുത്തി യേശുദാസ് പാടിയതാണ് നൂറ്റാണ്ടുകളായി ശബരിമലയില്‍ ഉപയോഗിച്ചുപോരുന്നത്. 1920കളില്‍ രചിച്ചെന്ന് കരുതപ്പെടുന്ന ഈ ഭക്തിഗാനത്തില്‍ സ്വാമി എന്ന വാക്കുണ്ടായിരുന്നെന്നും ഒരുപക്ഷെ ആലാപനത്തിലെ എളുപ്പത്തിനായി ഇത് ഒഴിവാക്കിയതാകാമെന്നും പത്മകുമാര്‍ പറഞ്ഞു. രണ്ട് വാക്കുകള്‍ ചേര്‍ത്തപ്പോള്‍ അര്‍ത്ഥത്തില്‍ മാറ്റമുണ്ടായിട്ടുമുണ്ടാത് ഹരിവരാസനത്തിലെ മറ്റാരു തെറ്റാണ്. അരിവിമര്‍ദ്ദനം എന്ന് പാടിപോരുന്നത് അരി (ശത്രു), വിമര്‍ദ്ദനം (നിഗ്രഹം) എന്ന് പിരിച്ചാണ് പാടേണ്ടത്. ഈ പിഴവും പുതിയ പതിപ്പില്‍ തിരുത്തപ്പെടും.

1975ല്‍ പുറത്തിറങ്ങിയ സ്വാമി അയ്യപ്പന്‍ എന്ന ചിത്രത്തിന് വേണ്ടിയാണ് യേശുദാസ് ഹരിവരാസനം അലപിച്ചത്. ഇപ്പോള്‍ അമേരിക്കയിലായിരിക്കുന്ന യേശുദാസ് ഒരു സ്വാകാര്യ ചടങ്ങില്‍ പങ്കെടുക്കാനായി ഈ മാസം അവസാനം നാട്ടിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആ സമയത്ത് റെക്കോര്‍ഡിംഗിന്റെ തിയതി നിശ്ചയിക്കാമെന്നാണ് ബോര്‍ഡ് തീരുമാനിച്ചിരിക്കുന്നത്.

ഹരിവരാസനം എഴുതിയത് ആരെന്നത് സംബന്ധിച്ചും ചില ആശങ്കകള്‍ നിലനിന്നിരുന്നു. കോന്നകത്ത് ജാനക അമ്മയാണ് ഈ അഷ്ടക രൂപത്തിലെ കീര്‍ത്തനം രചിച്ചത്. എന്നാല്‍ കാലങ്ങളോളം ഇത് കമ്ബകുടി കുലത്തൂര്‍ ശ്രീനിവാസ ഐയ്യര്‍ രചിച്ചതാണെന്നാണ് കരുതിയിരുന്നത്. 1907-1920കാലഘട്ടത്തില്‍ ശബരിമലയിലെ മേല്‍ശാന്തിയായിരുന്ന അച്ഛന്‍ അനന്തകൃഷ്ണ ഐയ്യരുടെ പക്കല്‍ സ്വാമിക്ക് സമര്‍പ്പിക്കാന്‍ ജാനകിയമ്മ നല്‍കിയതാണ് ഈ കീര്‍ത്തനം എന്ന് പിന്നീട് അവര്‍ തന്നെ വെളിപ്പെടുത്തി. അക്കാലങ്ങളില്‍ ക്ഷേത്രത്തിലേക്ക് നല്‍കുന്ന കലാപരമായ സൃഷ്ടികളില്‍ പേരു വയ്ക്കുക പതിവല്ലായിരുന്നതിനാലാണ് ഇതില്‍ ജാനകിയമ്മയുടെ പേരില്ലാത്തതെന്നും. അവര്‍ എഴുതിയ യഥാര്‍ത്ഥ കൈയ്യെഴുത്തുപ്രതി തങ്ങളുടെ പക്കലുണ്ടെന്നും പത്മകുമാര്‍ പറഞ്ഞു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top