×

വിലക്ക് ലംഘിച്ച്‌ സ്ത്രീകള്‍ ശബരിമലയില്‍ എത്തിയാല്‍ കര്‍ശന നടപടി- എ.പത്മകുമാര്‍.

തിരുവനന്തപുരം: ശബരിമലയിലെ സ്ത്രീ പ്രവേശനം സംബന്ധിച്ച്‌ നിലവിലെ നിയമം അതേപടി പാലിക്കുമെന്ന് ദേവസ്വം പ്രസിഡന്റ് എ.പത്മകുമാര്‍. ഇതു സംബന്ധിച്ച്‌ അന്തിമ തീരുമാനം എടുക്കേണ്ടത് കോടതിയാണെന്നും നിലവിലെ നിയമം ലംഘിച്ച്‌ ആരെങ്കിലും കടന്നു കൂടാന്‍ ശ്രമിച്ചാല്‍ കര്‍ശന നടപടി നേരിടേണ്ടി വരുമെന്നും പത്മകുമാര്‍ പറഞ്ഞു.

സ്ത്രീകളെ പ്രായഭേദമന്യേ ശബരിമലയില്‍ പ്രവേശിപ്പിക്കമെന്ന ഹര്‍ജി നിലവില്‍ സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന് വിട്ടിരിക്കുകയാണ്. ശബരിമലയില്‍ നൂറ്റാണ്ടുകളായി തുടരുന്ന ആചാരാനുഷ്ഠാനങ്ങളും വിശ്വാസങ്ങളും പരിശോധിക്കുമെന്നും ഭരണഘടന നല്‍കുന്ന അവകാശങ്ങള്‍ സ്ത്രീകള്‍ക്ക് നിഷേധിക്കപ്പെടുന്നുണ്ടെന്ന പരാതി പരിഗണിക്കുമെന്നും കോടതി സൂചിപ്പിച്ചിരുന്നു.

ശബരിമലയിലെ രീതി ഭരണഘടനാപരമായി ശരിയാണോ എന്നതു മാത്രമാണ് തങ്ങളുടെ മുന്നിലുള്ള വിഷയമെന്ന നിലപാട് ആവര്‍ത്തിച്ച കോടതി ഒരു കൂട്ടര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തുന്നത് പ്രഥമദൃഷ്ട്യാ നിലനില്‍ക്കില്ലെന്നും വ്യക്തമാക്കിയിരുന്നു. എന്തായാലും മറ്റൊരു മണ്ഡലകാലം കൂടി എത്തിനില്‍ക്കേ ശബരിമലയിലെ സ്ത്രീ പ്രവേശനം സംബന്ധിച്ച ചര്‍ച്ചകള്‍ വീണ്ടും സജീവമാകുകയാണ്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top