×

യാത്രാമൊഴി

എന്റെ സ്‌നേഹത്തിന്റെ
ചുടുവെളിച്ചത്തില്‍ നിന്ന്
നൈരാശ്യത്തിന്റെ
തണുത്ത ഇരവിലേക്ക്
നടന്നുതീരുകയില്ലാത്ത
വഴിയിലൂടെ…
നിനക്കെന്റെ യാത്രാമൊഴി

എപ്പോഴോ പാതികണ്ട്
ഞെട്ടിയുണര്‍ന്നപ്പോള്‍
അലിഞ്ഞില്ലാതായ
സ്വപ്‌നമാകട്ടെ നീ

നിന്നെ പൊതിഞ്ഞിരുന്ന
വര്‍ണങ്ങളില്‍
ഞാനിപ്പോഴറിയുന്നത്
അന്ധകാരത്തെ മാത്രം

എങ്കിലും നീയെനിക്ക്
നല്‍കിയത്
കറുപ്പും വെളുപ്പും ഇടകലര്‍ന്ന
എന്തോ ഒന്നായിരുന്നു

ഓരോ ചുംബനത്തിന്റെ ചൂടിലും
ഞെട്ടിയുണര്‍ന്നപ്പോള്‍
നിന്റെ കണ്ണീരില്‍
കുതിര്‍ന്ന മുഖം

ഒന്നാകുന്നത് ചുംബനത്തില്‍
മാത്രമെന്നറിയുമ്പോള്‍
മുന്നില്‍ തെളിയുന്നത്
ക്രൂശിതരൂപമെന്ന് നീ

ഓരോ പ്രണയവും
ഓരോ ഉയിര്‍പ്പെന്ന്
തലചൊറിഞ്ഞ് കൈനീട്ടുന്ന
ഭിക്ഷാംദേഹി

ഓരോ പ്രണയവും
തീര്‍ച്ചയായും
ഒരു കുരിശുമരണം
കൂടിയെന്ന് ജീവിതവും

 

പ്രകാശന്‍ പുതിയേട്ടി

 

 

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top