×

മാര്‍ ക്രിസോസ്‌റ്റം വലിയ മെത്രാപ്പൊലീത്തയ്‌ക്ക്‌ ആദരം

സ്‌ഥാനത്ത്‌ അറുപതു വര്‍ഷം പൂര്‍ത്തിയാക്കിയ ഡോ. ഫിലിപ്പോസ്‌ മാര്‍ക്രിസോസ്‌റ്റം വലിയ മെത്രാപ്പൊലീത്തയ്‌ക്ക്‌ മാര്‍ത്തോമ്മാ സഭയും സമൂഹവും സ്‌നേഹത്തില്‍ പൊതിഞ്ഞ ആദരം അര്‍പ്പിച്ചു. വിവിധ രംഗങ്ങളില്‍ നിന്നുള്ളവര്‍ ആശംസാ പുഷ്‌പങ്ങള്‍ അര്‍പ്പിക്കാനെത്തി.�
സഭയ്‌ക്കു മാത്രമല്ല നാടിനാകെ വലിയ നേതൃത്വം നല്‍കിയ ആളാണ്‌ മാര്‍ ക്രിസോസ്‌റ്റമെന്ന്‌ ആഘോഷം ഉദ്‌ഘാടനം ചെയ്‌ത മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു.

അദ്ദേഹത്തിന്‌ സമൂഹം നല്‍കുന്ന സ്വീകാര്യത അതിന്‌ ഉത്തമ ഉദാഹരണമാണ്‌. എന്നാല്‍, അദ്ദേഹം പറയേണ്ടത്‌ യഥാസമയം പറയുകയും ചെയ്യും. ആ
ആത്മാര്‍ഥതയെയും ഉദ്ദേശ്യശുദ്ധിയെയും ചോദ്യം ചെയ്യാന്‍ അദ്ദേഹം അവസരം നല്‍കിയിട്ടില്ല. മേല്‍പ്പട്ട സ്‌ഥാനത്ത്‌ 60 വര്‍ഷം എന്ന അവസരം ലോകത്ത്‌ മറ്റാര്‍ക്കെങ്കിലും കിട്ടിക്കാണുമോ എന്നു സംശയമാണ്‌. അദ്ദേഹത്തിന്റെ കാലത്തു ജീവിക്കാന്‍ കഴിഞ്ഞത്‌ നമ്മുടെ വലിയ ഭാഗ്യമാണ്‌-മുഖ്യമന്ത്രി പറഞ്ഞു.

മാര്‍ ക്രിസോസ്‌റ്റത്തിന്റെ സുവര്‍ണ നാവിന്‌ ഇന്നും ഒരു തളര്‍ച്ചയുമില്ലെന്ന്‌ അധ്യക്ഷ പ്രസംഗത്തില്‍ മാര്‍ത്തോമ്മാ സഭാധ്യക്ഷന്‍ ഡോ. ജോസഫ്‌ മാര്‍ത്തോമ്മാ മെത്രാപ്പൊലീത്ത പറഞ്ഞു. ചെറുപ്പം മുതലുള്ള ഓര്‍മകള്‍ക്കും മങ്ങലില്ല. അത്‌ സഭയുടെ ധന്യതയ്‌ക്കു മാറ്റു കൂട്ടുന്നു. രോഗികളെയും വേദനിക്കുന്നവരെയും
കാണാന്‍ അദ്ദേഹം എവിടെയും ഓടിയെത്തുന്നു. ആ മാതൃക ഇളയ തലമുറ സ്വീകരിക്കണം- അദ്ദേഹം പറഞ്ഞു.
മാര്‍ ക്രിസോസ്‌റ്റം എല്ലാവരുടെയും സ്വന്തമായതോടെ മാര്‍ത്തോമ്മാക്കാര്‍ക്ക്‌ അദ്ദേഹത്തെ നഷ്‌ടപ്പെട്ടെന്ന്‌ പ്രഭാഷണം നടത്തിയ രാജ്യസഭാ ഉപാധ്യക്ഷന്‍പി.
ജെ. കുര്യന്‍ പറഞ്ഞു. അദ്ദേഹത്തിന്റെ ജീവിതം പഠിക്കാന്‍ എംജി സര്‍വകലാശാല ചെയര്‍ തുടങ്ങിയാലും തെറ്റില്ല. എല്ലാ കാര്യത്തിലും അദ്ദേഹത്തിന്‌ എ പ്ലസ്‌ ആണ്‌ – കുര്യന്‍ പറഞ്ഞു. വ്യത്യസ്‌തത ഭിന്നതയായി മാറരുതെന്ന്‌ ഡോ. ഫിലിപ്പോസ്‌ മാര്‍ ക്രിസോസ്‌റ്റം വലിയ മെത്രാപ്പൊലീത്ത മറുപടി പ്രസംഗത്തില്‍ പറഞ്ഞു. ഞാന്‍ മാത്രം മിടുക്കന്‍ എന്ന ഭാവം വെടിയണം. ദൈവം സൃഷ്‌ടിച്ചിരിക്കുന്ന എല്ലാവര്‍ക്കും ഓരോ തരത്തിലുള്ള കഴിവുകളുണ്ട്‌.
ആരുമില്ലാത്തവര്‍ക്ക്‌ സ്‌നേഹംകൊടുക്കുമ്പോള്‍ നമ്മളില്‍ അവര്‍ ദൈവത്തെ കാണും. ഇത്രയുംകാലം സമൂഹത്തോടൊപ്പം നില്‍ക്കാന്‍ കഴിഞ്ഞു. അതിനുള്ള സ്‌നേഹമാണ്‌ ഇവിടെ കൂടിയിരിക്കുന്ന ജനങ്ങളെന്നും അദ്ദേഹം പറഞ്ഞു.
ആന്റോ ആന്റണി എംപി, മാത്യു ടി. തോമസ്‌ എംഎല്‍എ, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്‌ പ്രസിഡന്റ്‌ എം. പി. ഗോവിന്ദന്‍നായര്‍, ഡോ. സഖറിയാസ്‌ മാര്‍തെയോഫിലോസ്‌ സഫ്രഗന്‍ മെത്രാപ്പൊലീത്ത, തോമസ്‌ മാര്‍ അത്തനാസിയോസ്‌, ആര്‍ച്ച്‌ ബിഷപ്‌ ഡോ. തോമസ്‌ മാര്‍ കൂറിലോസ്‌, ഡോ. ജോസഫ്‌ മാര്‍ ഗ്രിഗോറിയോസ്‌, മാര്‍ത്തോമ്മാ സഭാസെക്രട്ടറി റവ. പി. ടി. തോമസ്‌, അല്‍മായ ട്രസ്‌റ്റി വര്‍ഗീസ്‌ മാമ്മന്‍ എന്നിവര്‍ പ്രസംഗിച്ചു. വൈദിക ട്രസ്‌റ്റി റവ. വി. ടി. ജോണ്‍ സഭയുടെ ഉപഹാരം സമര്‍പ്പിച്ചു.സ്‌ഥാനത്ത്‌ അറുപതു വര്‍ഷം പൂര്‍ത്തിയാക്കിയ ഡോ. ഫിലിപ്പോസ്‌ മാര്‍ക്രിസോസ്‌റ്റം വലിയ മെത്രാപ്പൊലീത്തയ്‌ക്ക്‌ മാര്‍ത്തോമ്മാ സഭയും സമൂഹവും സ്‌നേഹത്തില്‍ പൊതിഞ്ഞ ആദരം അര്‍പ്പിച്ചു. വിവിധ രംഗങ്ങളില്‍ നിന്നുള്ളവര്‍ ആശംസാ പുഷ്‌പങ്ങള്‍ അര്‍പ്പിക്കാനെത്തി.�
സഭയ്‌ക്കു മാത്രമല്ല നാടിനാകെ വലിയ നേതൃത്വം നല്‍കിയ ആളാണ്‌ മാര്‍ ക്രിസോസ്‌റ്റമെന്ന്‌ ആഘോഷം ഉദ്‌ഘാടനം ചെയ്‌ത മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു.

അദ്ദേഹത്തിന്‌ സമൂഹം നല്‍കുന്ന സ്വീകാര്യത അതിന്‌ ഉത്തമ ഉദാഹരണമാണ്‌. എന്നാല്‍, അദ്ദേഹം പറയേണ്ടത്‌ യഥാസമയം പറയുകയും ചെയ്യും. ആ
ആത്മാര്‍ഥതയെയും ഉദ്ദേശ്യശുദ്ധിയെയും ചോദ്യം ചെയ്യാന്‍ അദ്ദേഹം അവസരം നല്‍കിയിട്ടില്ല. മേല്‍പ്പട്ട സ്‌ഥാനത്ത്‌ 60 വര്‍ഷം എന്ന അവസരം ലോകത്ത്‌ മറ്റാര്‍ക്കെങ്കിലും കിട്ടിക്കാണുമോ എന്നു സംശയമാണ്‌. അദ്ദേഹത്തിന്റെ കാലത്തു ജീവിക്കാന്‍ കഴിഞ്ഞത്‌ നമ്മുടെ വലിയ ഭാഗ്യമാണ്‌-മുഖ്യമന്ത്രി പറഞ്ഞു.

മാര്‍ ക്രിസോസ്‌റ്റത്തിന്റെ സുവര്‍ണ നാവിന്‌ ഇന്നും ഒരു തളര്‍ച്ചയുമില്ലെന്ന്‌ അധ്യക്ഷ പ്രസംഗത്തില്‍ മാര്‍ത്തോമ്മാ സഭാധ്യക്ഷന്‍ ഡോ. ജോസഫ്‌ മാര്‍ത്തോമ്മാ മെത്രാപ്പൊലീത്ത പറഞ്ഞു. ചെറുപ്പം മുതലുള്ള ഓര്‍മകള്‍ക്കും മങ്ങലില്ല. അത്‌ സഭയുടെ ധന്യതയ്‌ക്കു മാറ്റു കൂട്ടുന്നു. രോഗികളെയും വേദനിക്കുന്നവരെയും
കാണാന്‍ അദ്ദേഹം എവിടെയും ഓടിയെത്തുന്നു. ആ മാതൃക ഇളയ തലമുറ സ്വീകരിക്കണം- അദ്ദേഹം പറഞ്ഞു.
മാര്‍ ക്രിസോസ്‌റ്റം എല്ലാവരുടെയും സ്വന്തമായതോടെ മാര്‍ത്തോമ്മാക്കാര്‍ക്ക്‌ അദ്ദേഹത്തെ നഷ്‌ടപ്പെട്ടെന്ന്‌ പ്രഭാഷണം നടത്തിയ രാജ്യസഭാ ഉപാധ്യക്ഷന്‍പി.
ജെ. കുര്യന്‍ പറഞ്ഞു. അദ്ദേഹത്തിന്റെ ജീവിതം പഠിക്കാന്‍ എംജി സര്‍വകലാശാല ചെയര്‍ തുടങ്ങിയാലും തെറ്റില്ല. എല്ലാ കാര്യത്തിലും അദ്ദേഹത്തിന്‌ എ പ്ലസ്‌ ആണ്‌ – കുര്യന്‍ പറഞ്ഞു. വ്യത്യസ്‌തത ഭിന്നതയായി മാറരുതെന്ന്‌ ഡോ. ഫിലിപ്പോസ്‌ മാര്‍ ക്രിസോസ്‌റ്റം വലിയ മെത്രാപ്പൊലീത്ത മറുപടി പ്രസംഗത്തില്‍ പറഞ്ഞു. ഞാന്‍ മാത്രം മിടുക്കന്‍ എന്ന ഭാവം വെടിയണം. ദൈവം സൃഷ്‌ടിച്ചിരിക്കുന്ന എല്ലാവര്‍ക്കും ഓരോ തരത്തിലുള്ള കഴിവുകളുണ്ട്‌.
ആരുമില്ലാത്തവര്‍ക്ക്‌ സ്‌നേഹംകൊടുക്കുമ്പോള്‍ നമ്മളില്‍ അവര്‍ ദൈവത്തെ കാണും. ഇത്രയുംകാലം സമൂഹത്തോടൊപ്പം നില്‍ക്കാന്‍ കഴിഞ്ഞു. അതിനുള്ള സ്‌നേഹമാണ്‌ ഇവിടെ കൂടിയിരിക്കുന്ന ജനങ്ങളെന്നും അദ്ദേഹം പറഞ്ഞു.
ആന്റോ ആന്റണി എംപി, മാത്യു ടി. തോമസ്‌ എംഎല്‍എ, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്‌ പ്രസിഡന്റ്‌ എം. പി. ഗോവിന്ദന്‍നായര്‍, ഡോ. സഖറിയാസ്‌ മാര്‍തെയോഫിലോസ്‌ സഫ്രഗന്‍ മെത്രാപ്പൊലീത്ത, തോമസ്‌ മാര്‍ അത്തനാസിയോസ്‌, ആര്‍ച്ച്‌ ബിഷപ്‌ ഡോ. തോമസ്‌ മാര്‍ കൂറിലോസ്‌, ഡോ. ജോസഫ്‌ മാര്‍ ഗ്രിഗോറിയോസ്‌, മാര്‍ത്തോമ്മാ സഭാസെക്രട്ടറി റവ. പി. ടി. തോമസ്‌, അല്‍മായ ട്രസ്‌റ്റി വര്‍ഗീസ്‌ മാമ്മന്‍ എന്നിവര്‍ പ്രസംഗിച്ചു. വൈദിക ട്രസ്‌റ്റി റവ. വി. ടി. ജോണ്‍ സഭയുടെ ഉപഹാരം സമര്‍പ്പിച്ചു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top