×

ഇരുപത്തി ഒന്‍പതാമത് ജിമ്മിജോര്‍ജ് അവാര്‍ഡ് ഒളിമ്ബ്യന്‍ അത്ലറ്റ് ഒ.പി.ജെയ്ഷക്ക്

കണ്ണൂര്‍: സംസ്ഥാനത്തെ മികച്ച കായിക താരത്തിനുള്ള ഇരുപത്തി ഒന്‍പതാമത് ജിമ്മിജോര്‍ജ് ഫൗണ്ടേഷന്‍ അവാര്‍ഡ് ഒളിമ്ബ്യന്‍ അത്ലറ്റ് ഒ.പി.ജെയ്ഷക്ക്.ദേശീയ-അന്തര്‍ദേശീയ മത്സരങ്ങളില്‍ കൈവരിച്ച നേട്ടങ്ങളാണ് ജെയ്ഷയെ അവാഡിന് അര്‍ഹയാക്കിയത്.25000 രൂപയും ഫലകവുമാണ് അവാര്‍ഡ്.ജോസ് ജോര്‍ജ് ചെയര്‍മാനും അഞ്ചു ബോബി ജോര്‍ജ്, റോബര്‍ട്ട് ബോബി ജോര്‍ജ്, ദേവപ്രസാദ്, സെബാസ്റ്റ്യന്‍ ജോര്‍ജ് എന്നിവര്‍ അംഗങ്ങളുമായുള്ള കമ്മിറ്റിയാണ് ജെയ്ഷയെ തിരഞ്ഞെടുത്തത്.വയനാട് തൃശ്ശിലേരി സ്വദേശിനിയായ ജെയ്ഷ ഈസ്റ്റേണ്‍ റെയില്‍വേ കൊല്‍ക്കത്തയില്‍ ചീഫ് ടിക്കറ്റ് ഇന്‍സ്പെക്ടറാണ്.2015-ല്‍ ജി.വി.രാജ അവാര്‍ഡിനും ജെയ്ഷ അര്‍ഹയാക്കിയിട്ടുണ്ട്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top