×

അമ്മയകലുന്നു

പ്രകാശന്‍ പുതിയേട്ടി

 

എപ്പോഴും അതങ്ങിനെയാണ്
അമ്മയോട് മക്കള്‍
നിന്ദകൊണ്ട്
നന്ദി പറഞ്ഞിട്ടേയുള്ളൂ…

പകല്‍ മുഴുവന്‍
മുലപ്പാല്‍ നല്‍കിയാലും
രാത്രി കരഞ്ഞുറക്കം
കെടുത്താനായി ശൈശവം

എത്ര കഥ പറഞ്ഞൂട്ടിയാലും
പാത്രങ്ങള്‍
വലിച്ചെറിയാനായി
ബാല്യം

പാഠങ്ങളേറെ
ചൊല്ലിയാലും
പഴഞ്ചനെന്നാര്‍ക്കാന്‍
കൗമാരം

ഒറ്റയെന്നോര്‍ത്തെത്ര
ഓമനിച്ചാലും
തെറ്റിപ്പിരിയാന്‍
യൗവനം

അന്ത്യമാം ചൂടിനാശിച്ചാലും
രക്തത്തുടിപ്പിന്‍ സാന്ത്വനം
നിഷേധിപ്പാന്‍
മധ്യമം

ചെയ്തതോരോന്നായ്
പെയ്തിറങ്ങുമ്പോള്‍
അമ്മയുടെ വിങ്ങും മുഖം
തെളിയും വാര്‍ധക്യം

എപ്പോഴും അതങ്ങിനെ തന്നെയാണ്
അമ്മയോട് മക്കള്‍
നിന്ദകൊണ്ട്
നന്ദി പറഞ്ഞിട്ടേയുള്ളൂ

ഒടുവിലാണവര്‍ക്ക് തോന്നുക
ഓരോ ദിവസവും
അമ്മയകന്നുപോകുംപോലെ…

 

 

പ്രകാശന്‍ പുതിയേട്ടി
പുതിയേട്ടി ഹൗസ്
പാലോട്ടുകുന്നുമ്പ്രം
അഴീക്കോട് പി.ഒ.
കണ്ണൂര്‍ പിന്‍: 670009
ഫോണ്‍: 9249235105

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top