×

രാത്രി

                                      പ്രകാശന്‍ പുതിയേട്ടി

 

 

പെണ്ണിന്റെ ചിരിപോലെ
രാത്രിയുടെ മുഖം
തെരുവുവിളക്കുകളുടെ
പ്രഭ ചൊരിഞ്ഞ്
ഗലികളുടെ ഇരുട്ട്
കരിമ്പടത്തില്‍ മൂടി
വായിലെ കറ കാട്ടാതെ
ചുണ്ടിന്റെ കോണിലൂടെ
ഒരു തെളിഞ്ഞ ചിരി

കെട്ടിടക്കാടുകള്‍ക്കിടയില്‍
പിണയുന്ന ശരീരങ്ങള്‍ക്ക്
പൂര്‍വകഥകളുടെ
അളിഞ്ഞ ആത്മാവ് മാത്രം
തെരുവുപട്ടികളുടെ
മെലിഞ്ഞുണങ്ങിയ
കോലന്‍ ശരീരങ്ങള്‍ക്ക്
രതിയുടെ വേഷപ്പകര്‍ച്ച
യാചകന്റെ ആണത്തത്തിന്
ചൊറിഞ്ഞുണങ്ങിയ
രോഗശരീരത്തോട്
പ്രണയം
ആണും പെണ്ണും കെട്ടവന്
ലിപ്സ്റ്റിക്കിന്റെ
ചുവപ്പിലലിയുന്ന
ആത്മരോദനം

രാത്രിയുടെ മുഖത്തിന്
ചതുപ്പിലൊളിപ്പിച്ച
ആമ്പല്‍പൊയ്കയുടെ
സ്‌നിഗ്ദതയാണ്
വഴുതിവീണാല്‍
ഉയിര്‍ത്തെഴുന്നേല്‍ക്കാത്ത
മൂന്നാംനാളിന്റെ സ്‌നിഗ്ദത

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top