×

മീറ്റ് ബിക്കിനി അണിഞ്ഞ് അവര്‍ ചോദിച്ചു, ഞങ്ങള്‍ വെറും മാംസക്കഷ്ണങ്ങളോ?

സ്ത്രീകള്‍ക്കെതിരെ തുടരുന്ന ലെെംഗിക ആക്രമണങ്ങള്‍ക്കെതിരെ സൗന്ദര്യ മത്സരത്തില്‍ വ്യത്യസ്ത പ്രതിഷേധവുമായി ഒരുപറ്റം സുന്ദരികള്‍. ബ്രസീലിലെ സാവോ പോളോയില്‍ നടന്ന മിസ് ബംബം സൗന്ദര്യ മത്സരത്തിനെത്തിയ അഞ്ച് മത്സരാര്‍ത്ഥികള്‍ക്കാണ് ഗ്ലാമര്‍ ലോകത്ത് നിലനില്‍ക്കുന്ന ചൂഷണങ്ങള്‍ക്കെതിരെ മാംസം കൊണ്ട് തയ്യാറാക്കി ബിക്കിനിയണിഞ്ഞ് പ്രതിഷേധിച്ചത്.

ബോളിവുഡ് സിനിമയില്‍ നിന്നും ഹാര്‍വിവെയ്ന്‍സ്റ്റീനില്‍ നിന്നും മറ്റും നേരിടേണ്ടി വന്ന ലൈംഗിക പീഡന കഥകളുമായി ഒരു നടി എങ്കിലും ദിനംപ്രതി സോഷ്യല്‍ മീഡിയയിലൂടെ രംഗത്ത് വരുന്നുണ്ട്. ഈ സാഹചര്യത്തിലാണ് സ്ത്രീകള്‍ക്കെതിരെ നടക്കുന്ന ആക്രമങ്ങള്‍ക്കെതിരെയുള്ള പ്രതിഷേധമായി ഇത്തരം ഒരു പരിപാടി സംഘടിപ്പിച്ചതെന്ന് മാദ്ധ്യമങ്ങളോട് സംസാരിക്കവെ മത്സരാര്‍ത്ഥികള്‍ വ്യക്തമാക്കി.

50 കിലോയോളം ഭാരം വരുന്ന മാംസമാണ് ബിക്കിനി തയ്യാറാക്കുന്നതിനായി ഇവര്‍ ഉപയോഗിച്ചത്. 2010-ല്‍ എം.ടി.വി മ്യൂസിക് വീഡിയോ അവാര്‍ഡ്സിന് ലേഡി ഗാഗ ധരിച്ച ‘മീറ്റ് ഡ്രസി’ല്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടായിരുന്നു ബിക്കിനിയുടെ രൂപകല്പന.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top