×

കേരളത്തിന് പുതിയ രണ്ടു ട്രെയിനുകൾ

കോഴിക്കോട്​: ഇന്ന് മുതല്‍ നിലവില്‍ വന്ന ദക്ഷിണ റെയില്‍വേയിലെ പുതിയ സമയപട്ടികയില്‍ കേരളത്തിന് രണ്ട് പുതിയ ട്രെയിനുകള്‍. ഗാന്ധിധാം-തിരുവനന്തപുരം ഹംസഫര്‍ എക്സ്പ്രസ്, മംഗളുരു-കൊച്ചുവേളി അന്ത്യോദയ എക്സ്പ്രസ് എന്നിവയാണ് പുതിയ ട്രെയിനുകള്‍. ത്രീ ടയര്‍ എസി മാത്രമുള്ള ഹംസഫര്‍ എക്സ്പ്രസ് തിങ്കളാഴ്ച ഉച്ചയ്ക്ക് 1.50ന് ഗാന്ധിധാമില്‍ നിന്നു പുറപ്പെട്ട് ബുധനാഴ്ച രാവിലെ 11.30ന് തിരുനെല്‍വേലിയില്‍ എത്തും. ബുധനാഴ്ച വെളുപ്പിന് 4.10ന് കൊച്ചിയിലെത്തുന്ന വണ്ടി 7.50ന് തിരുവനന്തപുരത്തെത്തും. വ്യാഴാഴ്ച രാവിലെ 7.45ന് തിരുവനെല്‍വേലിയില്‍ നിന്നു പുറപ്പെട്ട്​ 10.50നു തിരുവനന്തപുരത്തും 2.50നു കൊച്ചിയിലും ശനിയാഴ്ച രാവിലെ 4.40ന് ഗാന്ധിധാമിലെത്തും.

പൂര്‍ണമായും അണ്‍റിസര്‍വഡ് ആയ 18 കോച്ചുകളുള്ള അന്ത്യോദയ എക്സ്പ്രസ് വെള്ളി, ഞായര്‍ ദിവസങ്ങളില്‍ മംഗളൂരുവില്‍ നിന്നും വ്യാഴം, ശനി ദിവസങ്ങളില്‍ കൊച്ചുവേളിയില്‍ നിന്നും പുറപ്പെടും. വൈകിട്ട് എട്ടിന് മംഗളൂരുവില്‍ നിന്നു പുറപ്പെട്ട് പിറ്റേന്നു രാവിലെ 8.15നു കൊച്ചുവേളിയിലും. രാത്രി 9.25നു കൊച്ചുവേളിയില്‍ നിന്നു പുറപ്പെട്ട് പിറ്റേന്നു രാവിലെ 9.15ന് മംഗളൂരുവിലും എത്തും. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, ഷൊര്‍ണൂര്‍, തൃശൂര്‍, എറണാകുളം, ആലപ്പുഴ, കൊല്ലം എന്നിവിടങ്ങളിലാണ് സ്റ്റോപ്പുള്ളത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top