×

ഹാദിയയെ സേലത്തെത്തിക്കാനുള്ള നടപടികള്‍ തുടങ്ങി.

ന്യൂഡല്‍ഹി: കേരളഹൗസ് അധികൃതര്‍ വിമാന ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനുള്ള നിര്‍ദേശം സംസ്ഥാന സര്‍ക്കാരിന് നല്‍കുകയും ചെയ്തെന്നാണ് വിവരം. അച്ഛനും അമ്മയും സേലത്തേക്ക് പോകാന്‍ സാധ്യത.

തുടര്‍ പഠനം പൂര്‍ത്തിയാക്കാനും ഡല്‍ഹിയില്‍ നിന്നു നേരെ സേലത്തെ മെഡിക്കല്‍ കോളജിലേക്കു പോകാനും തിങ്കളാഴ്ച ഹാദിയയോട് സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഹാദിയയെ ചൊവ്വാഴ്ച തന്നെ സേലത്തെത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചത്.

കോളെജ് ഹോസ്റ്റലിലേക്കു പോകുന്നതുവരെ ഹാദിയ ഡല്‍ഹി കേരള ഹൗസില്‍ തുടരണമെന്നും സര്‍വകലാശാല ഡീന്‍ ഹാദിയയുടെ ലോക്കല്‍ ഗാര്‍ഡിയന്‍ പദവി വഹിക്കണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top