×

ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്ക്

പത്തനംതിട്ട: മണ്ഡലകാലം ആരംഭിച്ചതിന് ശേഷമുള്ള ആദ്യ അവധി ദിനത്തിലേക്ക് കടക്കുമ്ബോള്‍ ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്ക്. ഇന്നലെ മണിക്കൂറുകളാണ് ഭക്തര്‍ ദര്‍ശനത്തിനായി കാത്തുനിന്നത്. ഇന്ന് ഞായറാഴ്ച ആയതിനാല്‍ കൂടുതല്‍ അയ്യപ്പന്‍മാര്‍ ദര്‍ശനത്തിനെത്തുമാണ് പ്രതീക്ഷിക്കുന്നത്.

വൃശ്ചിക പുലരിക്ക് ശേഷമുള്ള ഏറ്റവും വലിയ ഭക്തജനത്തിരക്കാണ് സന്നിധാനത്തും പരിസരത്തും ഇന്നലെ അനുഭവപ്പെട്ടത്. തീര്‍ത്ഥാടകരെ നിയന്ത്രിക്കാന്‍ പൊലീസ് ഏറെ പണിപ്പെട്ടു. കുട്ടികളുമായെത്തിയവര്‍ ഏറെ കാത്തിരുന്നാണ് നടപ്പന്തലില്‍ എത്തിപ്പെട്ടത്. ക്യൂ കോംപ്ലക്സിലും മണിക്കൂറുകളുടെ ക്യൂ.

അവധി ദിവസമായതിനാല്‍ ഇന്ന് ഏറെ തീര്‍ത്ഥാടകരെത്തുമെന്നാണ് കരുതുന്നത്. പൊലീസിനെ കൂടാതെ ദുരന്തനിവാരണ സേനയും ദ്രുതകര്‍മ സേനയും തിരക്ക് നിയന്ത്രിക്കാനായി ഉണ്ടാകും. തീര്‍ത്ഥാടകരെ സഹായിക്കുന്നതിനും കുടിവെള്ളം വിതരണം ചെയ്യുന്നതിനുമായി നിരവധി വളണ്ടിയര്‍മാരെയും ദേവസ്വം ബോര്‍ഡ് നിയോഗിച്ചിട്ടുണ്ട്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top