×

ലോകത്തിലെ ഏറ്റവും വലിയ ആകാശക്കപ്പല്‍ തകര്‍ന്നു വീണു.

ഇംഗ്ലണ്ട്:  ‘ഫ്ളയിംഗ് ബം’ എന്നറിയപ്പെടുന്ന എയര്‍ലാന്‍ഡര്‍ 10 ആകാശക്കപ്പലാണു ഇംഗ്ലണ്ടിലെ ബെഡ്ഫഡ്ഷെയറില്‍ തകര്‍ന്നു വിണത്.

ആകാശക്കപ്പലിനെ ഭൂമിയുമായി ബന്ധിപ്പിച്ചിരുന്ന ബന്ധനം വേര്‍പ്പെട്ടതിനെ തുടര്‍ന്നാണു ബെഡ്ഫഡ്ഷെയറിലെ പാടത്തിലേക്ക് എയര്‍ലാന്‍ഡര്‍ ഇടിച്ചിറങ്ങിയത്.

20 ടണ്‍ ഭാരമേറിയ എയര്‍ലാന്‍ഡറിന്റെ അപകട ദൃശ്യങ്ങള്‍ ഇപ്പോള്‍ ഇന്റനെറ്റില്‍ പ്രചരിക്കുകയാണ്.

അപകടത്തില്‍ ഒരു ജീവനക്കാരിക്കു പരുക്കേറ്റതായി ഹൈബ്രിഡ് എയര്‍ വെഹിക്കിള്‍സ് അറിയിച്ചു.

ആഢംബര യാത്രകള്‍ക്ക് വേണ്ടി നിര്‍മ്മാതാക്കള്‍ പ്രത്യേകം ഒരുക്കിയ ആകാശക്കപ്പലില്‍ അറുപത് യാത്രക്കാര്‍ക്ക് സുരക്ഷിതമായി യാത്രചെയ്യാം.

പത്ത് ടണ്‍ ഭാരം വരെ വഹിക്കാനും എയര്‍ലാന്‍ഡര്‍ 10നു സാധിക്കും. 302 അടി നീളവും, 143 അടി വീതിയും, 85 അടി ഉയരവുമാണ് എയര്‍ലാന്‍ഡറിനു ഉള്ളത്.

ലോകത്തിലെ ഏറ്റവും വലിയ വിമാനം A380യെക്കാളും 50 അടി നീളവും ഉണ്ട്. മണിക്കൂറില്‍ 148 കിലോമീറ്ററാണ് ആകാശക്കപ്പലിന്റെ പരമാവധി വേഗത.

ഹെലികോപ്റ്ററിനെ പോലെ കുത്തനെ പറക്കാന്‍ സാധിക്കുമെന്നതിനാല്‍ എയര്‍ലാന്‍ഡറിന് റണ്‍വെയുടെ ആവശ്യമില്ല.

അമേരിക്കന്‍ സൈനികാവശ്യങ്ങള്‍ക്കു വേണ്ടിയാണു 2012ല്‍ ഹൈബ്രിഡ് എയര്‍ വെഹിക്കിള്‍സ് ആകാശക്കപ്പല്‍ എന്ന ആശയം മുന്നോട്ടു വച്ചത്.

ചെലവേറിയ പദ്ധതിയില്‍ നിന്നും അമേരിക്ക പിന്മാറിയതോടു കൂടി സ്വകാര്യ ബിസിനസ് ആവശ്യങ്ങള്‍ക്കു വേണ്ടി എയര്‍ലാന്‍ഡറിനെ നിര്‍മ്മാതാക്കള്‍ രൂപാന്തരപ്പെടുത്തി.

2019 മുതല്‍ സേവനം ആരംഭിക്കാനിരിക്കെയാണു എയര്‍ ലാന്‍ഡര്‍ 10 തകര്‍ന്നു വീണത്.

അപകടത്തെ തുടര്‍ന്ന് തകര്‍ന്നു എയര്‍ലാന്‍ഡറില്‍ നിന്നും ഇന്ധനവും, ഹീലിയം വാതകവും അഗ്നിശമന സേനാംഗങ്ങള്‍ സുരക്ഷിതമായി നീക്കം ചെയ്തു.

ഇതിനു മുന്‍പു പരീക്ഷണ പറക്കലിനിടയിലും ഫ്ളയിംഗ് ബം തകര്‍ന്നു വീണിരുന്നു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top