×

യു .എ .ഇ. യിലെ സ്വകാര്യ മേഖലക്ക് നവംബര്‍ 30 മുതല്‍ ഡിസംബര്‍ രണ്ടു വരെ അവധി

ദുബായ്: യു .എ.ഇ. ദേശീയ ദിനം ,നബിദിനം, അനുസ്മരണ ദിനം എന്നിവ പ്രമാണിച്ചു യു .എ .ഇ. യിലെ സ്വകാര്യ മേഖലക്ക് നവംബര്‍ 30 മുതല്‍ ഡിസംബര്‍ രണ്ടു വരെ അവധിയായിരിക്കും.

മനുഷ്യ വിഭവശേഷി – സ്വദേശിവത്കരണ മന്ത്രാലയമാണ് സ്വകാര്യ മേഖലയുടെ അവധി പ്രഖ്യാപിച്ച്‌ സര്‍ക്കുലര്‍ ഇറക്കിയത്. മൂന്നു ദിവസത്തെ അവധിക്കു ശേഷം ഡിസംബര്‍ നാലിനാണ് ഓഫീസുകള്‍ പ്രവര്‍ത്തിക്കുക.

ഫെഡറല്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയും പൊതുമേഖലയുടെയും അവധി നേരത്തെ പ്രഖ്യാപിച്ചിരുന്നു. നവംബര്‍ 30 മുതല്‍ ഡിസംബര്‍ മൂന്ന് വരെയാണ് പൊതു മേഖലക്ക് അവധി. നവംബര്‍ 29ന് ശേഷം ഡിസംബര്‍ നാലിനായിരിക്കും പൊതുമേഖലാ സ്ഥാപനങ്ങള്‍ തുറക്കുക..

ഒമാനില്‍ അഞ്ചു ദിവസത്തെ അവധി

ദേശീയ ദിനവും നബിദിനവും പ്രമാണിച്ച്‌ ഒമാനിലെ പൊതു- സ്വകാര്യ മേഖലകളില്‍ അഞ്ചു ദിവസത്തെ അവധി. ഡിസംബര്‍ മൂന്ന്, നാല് തീയതികളിലാണ് ദേശീയ അവധി ദിനങ്ങള്‍. അഞ്ച് ചൊവ്വാഴ്ച നബിദിന അവധിയും ലഭിക്കും.ഒന്നും, രണ്ടും വാരാന്ത്യ അവധി ദിനങ്ങളാണ്

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top