×

മെമു സര്‍വീസ്: സമയക്രമം പുതുക്കി

കൊച്ചി: സാങ്കേതികകാരണങ്ങള്‍മൂലം ചില മെമു സര്‍വീസുകളുടെ സമയക്രമം മാറ്റിയതായി റെയില്‍വേ അറിയിച്ചു.
കൊല്ലത്തുനിന്നു രാവിലെ 11.10നു പുറപ്പെടുന്ന കൊല്ലം-എറണാകുളം (ട്രെയിന്‍ നമ്ബര്‍ 66308-കോട്ടയം വഴി) മെമു വൈകിട്ട് 4.15നു പുറപ്പെട്ടു രാത്രി എട്ടിന് എറണാകുളത്തെത്തിച്ചേരും.
ബുധനാഴ്ച ഒഴികെയുള്ള ദിവസങ്ങളില്‍ വൈകിട്ട് ആലപ്പുഴ വഴി പോകുന്ന എറണാകുളം-കൊല്ലം മെമുവിന്റെ (ട്രെയിന്‍ നമ്ബര്‍-66309) സമയം 7.40 ല്‍നിന്ന് 8.15 ആക്കി.
വെള്ളിയാഴ്ച ഒഴികെയുള്ള ദിവസങ്ങളില്‍ രാവിലെ 9.40നു സര്‍വീസ് നടത്തുന്ന കൊല്ലം-കന്യാകുമാരി മെമു (ടെയിന്‍ നമ്ബര്‍ -66304) കൊല്ലം ജങ്ഷനില്‍നിന്ന് രാവിലെ 10.10നു പുറപ്പെടും. പുതിയ അറിയിപ്പുണ്ടാകുന്നതുവരെയാണ് ഈ സമയക്രമമെന്നു റെയില്‍വേ അറിയിച്ചു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top