×

ദിലീപ് ഇന്ന് ദുബായിലേക്ക്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പ്രതിയായ നടന്‍ ദിലീപ് തിങ്കളാഴ്ച കോടതിയുടെ പ്രത്യേക അനുമതിയോടെ ദുബായിലേക്കുപോകും. തന്റെ റെസ്റ്റൊറന്റിന്റെ ഉദ്ഘാടനത്തിനായാണ് പോകുന്നതെങ്കിലും യാത്രയെ പോലീസ് സംശയത്തോടെയാണ് കാണുന്നത്.

തിങ്കളാഴ്ച അങ്കമാലി മജിസ്ട്രേറ്റ് കോടതിയിലെത്തി പാസ്പോര്‍ട്ട് കൈപ്പറ്റിയാകും ദിലീപ് ദുബായിലേക്ക് പോകുന്നത്. ഭാര്യ കാവ്യാമാധവന്‍, മകള്‍ മീനാക്ഷി എന്നിവരും ഒപ്പം പോകുന്നുണ്ട്.

നടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണിനെ സംബന്ധിച്ച സംശയങ്ങളാണ് പോലീസിനെ വലയ്ക്കുന്നത്. ഫോണ്‍ വിദേശത്തേക്ക് കടത്തിയെന്നാണ് സംശയം. ഈ ഫോണ്‍ കണ്ടെടുക്കാന്‍ പോലീസിന് സാധിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ ദിലീപ് വീണ്ടും ദുബായിലേക്ക് പോകുന്നതാണ് പോലീസിന്റെ സംശയം കൂട്ടുന്നത്. നടിയെ ആക്രമിക്കാനുള്ള ഗൂഢാലോചന ദുബായില്‍വെച്ചും നടത്തിയതായി പോലീസ് കണ്ടെത്തിയിരുന്നു.

ഫോണിലെ സിം കാര്‍ഡും മെമ്മറി കാര്‍ഡും ദുബായിലേക്ക് കടത്തിയിട്ടുണ്ടെന്ന സംശയത്തിലാണ് ദിലീപ് വിദേശത്തേക്കുപോകുന്നത് കേസിനെ ബാധിക്കുമെന്ന് പോലീസ് കോടതിയില്‍ വാദിച്ചത്. പോലീസിന്റെ വാദം കോടതി അംഗീകരിച്ചില്ല.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top