×

പെട്രോളിന്റെയും ഡീസലിന്റെയും നികുതി കുറയ്ക്കാന്‍ സാധിക്കില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം : പെട്രോളിന്റെയും ഡീസലിന്റെയും നികുതി കുറയ്ക്കാന്‍ സാധിക്കില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തെ അറിയിച്ചു.

നികുതി അഞ്ചു ശതമാനം കുറച്ചാല്‍ വര്‍ഷം 1,336 കോടി രൂപയുടെ നഷ്ടം കേരളത്തിന് ഉണ്ടാകുമെന്നും, ഇത് സംസ്ഥാനത്തിന്റെ ധന സ്ഥിതിയെ ബാധിക്കുമെന്നും സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിനയച്ച കത്തില്‍ വ്യക്തമാക്കുന്നു.

പെട്രോളിന്റെയും, ഡീസലിന്റെയും എക്സൈസ് നികുതി ലീറ്ററിനു രണ്ടു രൂപ കുറച്ചതിനു പിന്നാലെ ഇന്ധനങ്ങളുടെ മൂല്യ വര്‍ധിത നികുതി കുറയ്ക്കണമെന്ന് സംസ്ഥാനങ്ങളോട് പെട്രോളിയം മന്ത്രാലയം ആവശ്യപ്പെട്ടിരുന്നു.

ഇതിനു മറുപടിയായിട്ടാണ് സര്‍ക്കാര്‍ കത്തയച്ചിരിക്കുന്നത്.

കേന്ദ്ര നിര്‍ദേശത്തെ തുടര്‍ന്ന് മഹാരാഷ്ട്ര, ഗുജറാത്ത്, ഹരിയാന, പഞ്ചാബ്, ഹിമാചല്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങള്‍ ഇന്ധന നികുതി കുറച്ചിരുന്നു.

ഡീസലിന് 24.52 ശതമാനവും, പെട്രോളിന് 31.8 ശതമാനവുമാണ് സംസ്ഥാനം ഈടാക്കുന്ന നികുതി.

ഇതിനു പുറമെ കേന്ദ്ര നികുതിയുടെ ഒരു ശതമാനം സെസ് ആയും വാങ്ങുന്നുണ്ട്.

ഒക്ടോബറില്‍ 600 കോടി രൂപയാണ് ഇന്ധന നികുതിയായി ലഭിച്ചത്.

സെപ്റ്റംബറില്‍ 623 കോടി രൂപയും ഓഗസ്റ്റില്‍ 548 കോടി രൂപയും ജൂലൈയില്‍ 537 കോടി രൂപയും നികുതിയായി ലഭിച്ചു.

സംസ്ഥാനം നികുതി വേണ്ടെന്നു വച്ചാല്‍ പെട്രോളിനു 17 രൂപയും ഡീസലിനും 11 രൂപയുമായിരിക്കും വില കുറയുന്നത്.

മദ്യത്തില്‍ നിന്നുള്ള നികുതിയും, ജിഎസ്ടിയും കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ പണം ഖജനാവിലേക്ക് എത്തുന്നത് ഇന്ധന നികുതിയായാണ്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top