×

കേരളത്തിലെ ഐ.ടി. പാര്‍ക്കുകളെ സാങ്കേതികവിദ്യയുടെ അടിസ്ഥാനത്തില്‍ തരംതിരിക്കുന്നു.

തിരുവനന്തപുരം: കേരളത്തിലെ ഐ.ടി. പാര്‍ക്കുകളെ സാങ്കേതികവിദ്യയുടെ അടിസ്ഥാനത്തില്‍ തരംതിരിക്കുന്നു. ഒരോ ഐ.ടി. പാര്‍ക്കുകളും ഓരോ നവയുഗ സാങ്കേതികവിദ്യകളുടെ കേന്ദ്രങ്ങളായി മാറും.

അതത് സാങ്കേതിക വിദ്യകള്‍ വികസിപ്പിക്കുന്ന കമ്ബനികള്‍ക്ക് അതത് പാര്‍ക്കുകളില്‍ മുന്‍ഗണന നല്‍കും. ഓരോ പ്രദേശത്തെയും സാമ്ബത്തിക, സാമൂഹിക പരിതസ്ഥിതികള്‍ക്കനുസരിച്ചാണ് സാങ്കേതികവിദ്യകള്‍ തിരഞ്ഞെടുത്തിട്ടുള്ളത്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളിലെ ഐ.ടി. പാര്‍ക്കുകള്‍ കേന്ദ്രീകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. എന്നാല്‍, കമ്ബനികളുടെ താത്പര്യം പോലെ ഏത് പാര്‍ക്കുകളിലും സ്ഥലം നല്‍കുകയും ചെയ്യും.

പ്രദേശികമായും ഈ സാങ്കേതിക വിദ്യകള്‍ ഉപയോഗപ്പെടുത്താനാവും. ഭരണ കേന്ദ്രങ്ങള്‍, ഗവേഷണ സ്ഥാപനങ്ങള്‍ എന്നിവ കൂടുതലുള്ള തിരുവനന്തപുരത്ത് ഇതിനനുസരിച്ച സാങ്കേതികവിദ്യകള്‍ പ്രോത്സാഹിപ്പിക്കുന്ന കമ്ബനികള്‍ക്കാവും മുന്‍ഗണന. വ്യവസായ, വാണിജ്യ നഗരമെന്ന തരത്തിലാവും കൊച്ചിയിലെ വികസനം. മൊബൈല്‍ സാങ്കേതികവിദ്യയാണ് കോഴിക്കോട്ടുള്ളത്.

സ്റ്റാര്‍ട്ട് അപ്പുകള്‍ മുതല്‍ അന്താരാഷ്ട്ര കമ്ബനികള്‍ വരെ ഇത്തരം നവയുഗ സാങ്കേതികവിദ്യകളില്‍ ഗവേഷണം നടത്തുന്നുണ്ട്. ഓരോ പാര്‍ക്കുകളിലും വ്യത്യസ്ത സാങ്കേതികവിദ്യകളില്‍ ഊന്നല്‍ നല്‍കുമ്ബോള്‍ കൂടുതല്‍ കമ്ബനികള്‍ ഇവിടേക്കെത്തുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. സംസ്ഥാന ഐ.ടി. നയത്തിന്റെ ഭാഗമായാണ് ഈ പദ്ധതി നടപ്പാക്കുന്നത്.

കൊച്ചി

ഇന്റര്‍നെറ്റ് വഴിയുള്ള സമ്ബൂര്‍ണ നിയന്ത്രണം സാധ്യമാകുന്ന ‘ഇന്റര്‍നെറ്റ് ഓഫ് തിങ്ക്സി’നാണ്(ഐ.ഒ.ടി.) എറണാകുളത്ത് ഊന്നല്‍ നല്‍കുന്നത്. വ്യവസായ സ്ഥാപനങ്ങള്‍, ഗതാഗത സംവിധാനങ്ങള്‍, കണ്ടെയ്നര്‍ ടെര്‍മിനലുകള്‍ എന്നിവിടങ്ങളിലെല്ലാം ഉപയോഗിക്കാവുന്നതാണ് ഐ.ഒ.ടി.

നിര്‍മിത ബുദ്ധി, യന്ത്ര ബുദ്ധി, യന്ത്രമനുഷ്യ ശാസ്ത്രം തുടങ്ങി ഒട്ടേറെ സാങ്കേതികവിദ്യകളുടെ സംയോജനമാണിത്. സ്മാര്‍ട്ട് സിറ്റിയുടെ വികസനത്തിന് ഈ സാങ്കേതികവിദ്യ ഏറെ പ്രയോജനം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കൊച്ചി വിമാനത്താവളം, കൊച്ചി മെട്രോ, ജലഗതാഗതം എന്നിവയെ ഒരുമിപ്പിച്ച്‌ ആധുനിക ഗതാഗത സംവിധാനങ്ങള്‍ ഒരുക്കാന്‍ ഐ.ഒ.ടി. സഹായിക്കും. കൊച്ചി ഇന്‍ഫോപാര്‍ക്കും ടെക്നോളജി ഇെന്നാവേഷന്‍ സോണും സംയുക്തമായാണ് ഇത്തരം പദ്ധതികള്‍ക്ക് നേതൃത്വം നല്‍കുന്നത്. ഇതുമായി ബന്ധപ്പെട്ട സാങ്കേതിക സംവിധാനങ്ങള്‍ വികസിപ്പിക്കാന്‍ കമ്ബനികള്‍ മുന്നോട്ടു വന്നുകഴിഞ്ഞു.

തിരുവനന്തപുരം

സൈബര്‍ സുരക്ഷ, ബ്ലോക്ക് ചെയിന്‍, സാമ്ബത്തികരംഗത്ത് മാറ്റങ്ങളുണ്ടാക്കുന്ന സാമ്ബത്തിക സാങ്കേതികവിദ്യ (ഫിന്‍ടെക്), നിര്‍മിത ബുദ്ധി(ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) തുടങ്ങിയവയ്ക്കാണ് തിരുവനന്തപുരത്ത് മുന്‍ഗണന നല്‍കുന്നത്.

തലസ്ഥാനത്തെ പഠന ഗവേഷണ മേഖലയ്ക്ക് കൂടി സഹായകമാവുന്നതാണ് ഇത്തരം സാങ്കേതിക വിദ്യാ പഠനങ്ങള്‍.

ടെക്നോപാര്‍ക്ക്, ടെക്നോസിറ്റി, നോളജ് സിറ്റി എന്നിവയാകും ഇതിന് നേതൃത്വം നല്‍കുക. ഈ മേഖലയിലെ കോഴ്സുകള്‍ നടത്തുന്ന ട്രിപ്പിള്‍ ഐ.ടി.എം.കെ.ക്കും ഇതില്‍ പ്രധാന പങ്കുവഹിക്കാനാവും. ഇന്റര്‍നെറ്റ് അധിഷ്ഠിതമായ സ്പെയ്സ് സാങ്കേതിക വിദ്യകളുടെയും ഇ-മൊബിലിറ്റി എന്നിവയുടെയും കേന്ദ്രമാകുന്നത് തലസ്ഥാനമായിരിക്കും.

കോഴിക്കോട്

മൊബൈല്‍ അധിഷ്ഠിത സാങ്കേതികവിദ്യ വികസിപ്പിക്കുന്ന സ്ഥാപനങ്ങള്‍ ഇപ്പോള്‍ത്തന്നെ കോഴിക്കോട്ടുണ്ട്. ഇന്റര്‍നെറ്റ് ആന്‍ഡ് മൊബൈല്‍ അസോസിയേഷലംന്‍ ഓഫ് ഇന്ത്യ തുടങ്ങിയ സംഘടനകളുടെ സഹായവും ഇതിനു ലഭിക്കും. ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കൂടുതല്‍ സ്ഥാപനങ്ങളെ കോഴിക്കോട് സൈബര്‍ പാര്‍ക്കിലേക്ക് എത്തിക്കാനാണ് ശ്രമം.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top