×

സന്തോഷ് പണ്ഡിറ്റിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് ചുംബനസമര നായികയും മോഡലുമായ രശ്മി നായര്‍

മലയാള സിനിമയിലെ സ്വയം പ്രഖ്യാപിത സൂപ്പര്‍ സ്റ്റാറായ സന്തോഷ് പണ്ഡിറ്റിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് ചുംബനസമര നായികയും മോഡലുമായ രശ്മി നായര്‍. നല്ല കറ തീര്‍ന്ന വിഷമാണ് പണ്ഡിറ്റ് എന്നാണ് രശ്മി പറയുന്നത്. സന്തോഷ് പണ്ഡിറ്റിന്റേതായി വന്ന രാഷ്ട്രീയ അഭിമുഖം കണ്ട ശേഷമാണ് രശ്മിയുടെ ഈ വിമര്‍ശനം.

രാഷ്ട്രീയ അഭിമുഖം എന്നൊക്കെ പറയാമെങ്കിലും ഒന്നാന്തരം രാഷ്ട്രീയ വിരുദ്ധതയാണ് സന്തോഷ് പണ്ഡിറ്റ് പറയുന്നതെന്നും രശ്മി തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ ആരോപിക്കുന്നു.

രശ്മി നായരുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്:

എഷ്യാനെറ്റ് ന്യൂസ് വെബ്ബില്‍ സന്തോഷ് പണ്ഡിറ്റിന്റെ രാഷ്ട്രീയ അഭിമുഖം. ഓരോ ചോദ്യങ്ങളില്‍ നിന്നും ഒഴിഞ്ഞു മാറാന്‍ അയാള്‍ ശ്രമിക്കുന്നു. Aby Tharakan പിടിച്ചു കുരുക്കുന്നു. നല്ല കറ തീര്‍ന്ന വിഷമാണ് പണ്ഡിറ്റ്.

പ്രധാനമന്ത്രിയുടെ കരച്ചിലിനെ കുറിച്ച് എന്താണ് അഭിപ്രായം ?
പ്രധാനമന്ത്രിയെ കുറിച്ച് അഭിപ്രായം പറയാന്‍ ഞാന്‍ ആളല്ല.
അപ്പൊ AR റഹ്മാനെ കുറിച്ച് പറഞ്ഞല്ലോ?
അയാള്‍ മുസ്ലീം പുരോഹിതന്‍ ഫത്വ ഇറക്കിയിട്ട് മിണ്ടിയില്ല ഇപ്പൊ കര്‍ണാടകയില്‍ ഒരു ജേര്‍ണലിസ്റ്റ് മരിച്ചു അപ്പൊ മിണ്ടുന്നു.
എബി : മരിച്ചതല്ല കൊല്ലപ്പെട്ടു.
ബീഫിന്റെ പേരില്‍ ആളുകളെ കൊല്ലുന്നതിനെ കുറിച്ച് എന്താണ് അഭിപ്രായം?
അത് പശുവിനെ മോഷ്ടിച്ചപ്പോള്‍ ആണ് കൊന്നത് എന്നാണു ഞാന്‍ കേട്ടത്.

 

https://www.youtube.com/watch?v=GgTeFoVQkJQ

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top