×

പ്രണയരംഗങ്ങള്‍ അഭിനയിക്കുമ്പോള്‍ ബോബിയെ ഞാന്‍ ഒരു കൊച്ചു കുഞ്ഞിനെപ്പോലെയാണ് കണ്ടത്; : അമലപോള്‍,

ചെന്നൈ: അമലപോളിന് ഇത് തിരക്കേറിയ സമയമാണ്. നിരവധി ചിത്രങ്ങളാണ് അമലാപോളിന്റേതായി അണിയറയില്‍ ഒരുങ്ങുന്നത്. കൂടാതെ തന്നെ പോണ്ടിച്ചേരിയിലെ വാഹന നികുതിയുമായി നടന്ന വെട്ടിപ്പിന്റെ വാളും പുറകിലുണ്ട്. എന്നാല്‍ ഇതില്‍ നിന്നെല്ലാം ഇടവേളയെടുത്ത് പുതിയ ചിത്രമായ തിരുട്ടുപയലേ 2 വിന്റെ പ്രമോഷനിലാണ് താരം.

ചിത്രത്തിന്റെ പ്രമോഷനിടെ ചിത്രീകരണത്തിന്റെ വിശേഷങ്ങള്‍ പറയുകയാണ് അമലപോള്‍, ചിത്രത്തിലെ നായകനായ ബോബി സിംഹയെ താന്‍ ആദ്യമായി പരിചയപ്പെടുന്നത് ‘ജിഗര്‍തണ്ട’ എന്ന സിനിമയുടെ സമയത്തായിരുന്നു. ചിത്രത്തിലെ പ്രണയരംഗങ്ങളില്‍ അഭിനയിക്കുമ്പോള്‍ ബോബിക്ക് മടിയായിരുന്നു. ആദ്യം തന്നെ കെട്ടി പിടിക്കുന്ന രംഗമായിരുന്നെങ്കിലും അത് ചെയ്യാന്‍ അദ്ദേഹം ഒരുപാട് ബുദ്ധിമുട്ടിയിരുന്നുവെന്നും അമല പറയുന്നു.

അമലയുടെ വാക്കുകള്‍:

ജിഗര്‍തണ്ട എന്ന സിനിമയുടെ സമയത്താണ് ബോബിയെ ഞാന്‍ ആദ്യം കാണുന്നത്. നല്ല നടനാണ് ബോബി. തിരുട്ടുപയലേ 2 വില്‍ പ്രണയരംഗത്തിലാണ് ഞങ്ങള്‍ ആദ്യമായി ഒരുമിച്ച് അഭിനയിച്ചത്. ബോബി എന്നെ കെട്ടിപ്പിടിക്കണമായിരുന്നു. ഞാന്‍ തയ്യാറായി നിന്നു. ബോബി എന്റെ അടുത്ത് വന്ന് കെട്ടിപ്പിടിച്ചു. പിറ്റേ ദിവസം എന്റെ രണ്ട് കൈകളും ചുവന്നിരിക്കുന്നത് ഞാന്‍ കണ്ടു. ബോബി വളരെ ബുദ്ധിമുട്ടിയാണ് ചെയ്തത് എന്ന് എനിക്ക് മനസ്സിലായി. പ്രണയരംഗങ്ങള്‍ അഭിനയിക്കുമ്പോള്‍ ബോബിയെ ഞാന്‍ ഒരു കൊച്ചു കുഞ്ഞിനെപ്പോലെയാണ് കണ്ടത്.

മറ്റൊരു ദിവസത്തെ ഷൂട്ടിന് ബോബി എന്നെ മുറുകെ കെട്ടിപ്പിടിച്ചു. എനിക്ക് ഒന്നും മിണ്ടാന്‍ പറ്റിയില്ല. അതിനുശേഷം ബോബിയെ ഞങ്ങള്‍ പപ്പി സിംഹ എന്നാണ് വിളിക്കാറ്.’

അമലാ പോളിന്റെ പുതിയ സിനിമ തിരുട്ടുപയലേ 2 പാട്ട് പുറത്തിറങ്ങിയതോടെ പ്രേക്ഷകര്‍ ഞെട്ടിയിരുന്നു.വളരെ ഗ്ലാമറസായി നടി പ്രത്യക്ഷപ്പെടുന്നു എന്നതുകൊണ്ട് തന്നെ ആളുകള്‍ക്കിടയില്‍ നേരത്തെ തന്നെ ഈ ചിത്രം ഒരു സംസാരമായിരുന്നു. സുശി ഗണേശന്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് തിരുട്ടുപയലേ 2. എജിസ് എന്റര്‍ടൈമെന്റ്‌സിന്റെ ബാനറിലാണ് ചിത്രം നിര്‍മ്മിക്കുന്നത്. അമല പോള്‍, ബോബി സിംഹ എന്നിവര്‍ക്ക് പുറമെ പ്രസന്നയും പ്രധാനവേഷത്തിലെത്തുന്നുണ്ട്. നവംബര്‍ 30 ന് ചിത്രം പുറത്തിറങ്ങുന്നത്. 2006 ല്‍ സൂശി ഗണേശന്‍ സംവിധാനം ചെയ്ത തിരുട്ടു പയേലയുടെ രണ്ടാം ഭാഗമാണ് തിരുട്ടു പയേല 2.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top