×

പത്മാവതി വിവാദം: വധഭീക്ഷണി മുഴക്കിയ ബി.ജെ.പി നേതാവിനെതിരെ കേസ്

രിയാന: പത്മാവതിയിലെ നായിക ദീപിക പദുക്കോണിന്‍റെയും ചിത്രത്തിന്‍റെ സംവിധായകന്‍ സഞ്ജയ് ലീല ബന്‍സാലിയുടെയും തലവെട്ടുന്നവര്‍ക്ക് 10 കോടി നല്‍കുമെന്ന് പ്രഖ്യാപിച്ച ബി.ജെ.പി നേതാവിനെതിരെ കേസെടുത്തു. കുന്‍വാര്‍ സൂരജ്പാല്‍ സിങിനെതിരെയാണ് 506ാം വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തത്.

ബി.ജെ.പിയുടെ ചീഫ് മീഡിയ കോര്‍ഡിനേറ്ററാണ് സൂരജ്പാല്‍ സിങ്. പഴയ നിലപാടില്‍ തന്നെ ഉറച്ചു നില്‍ക്കുന്നതായി സൂരജ്പാല്‍ സിങ് പറഞ്ഞു. താന്‍ ഒരു രജപുത് വംശജനാണ് അല്ലാതെ പാര്‍ട്ടിയുടെ ഒാഫീസ് പരിചാരകനല്ലെന്നും സിങ് വ്യക്തമാക്കി. ഞങ്ങള്‍ക്ക് നിയമം കൈയിലെടുക്കാന്‍ ആഗ്രഹമില്ല. എന്നാല്‍ രാജ്പുത് റാണിമാരെയോ രാജാക്കന്‍മാരെയോ മോശമായി ചിത്രീകരിച്ചാല്‍ മാപ്പ് നല്‍കില്ലെന്നും സിങ് പറഞ്ഞു.

അതിനിടെ പത്മാവതിയില്‍ മോശമായതോ അസ്വീകാര്യമായതോ വിധം ഒന്നുമില്ലെന്ന് നടന്‍ ഷാഹിദ് കപൂര്‍ പറഞ്ഞു. സിനിമ നിര്‍മ്മിച്ചത് രാജ്യത്തിന് വേണ്ടിയാണ് ജനങ്ങള്‍ അത് കണ്ട് വിലയിരുത്തണമെന്നും കപൂര്‍ പറഞ്ഞു. ഉഡ്താ പഞ്ചാബിന്‍റെ കാര്യത്തില്‍ സംഭവിച്ചത് പോലെ പത്മാവതിയും റിലീസിനെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഷാഹിദ് വ്യക്തമാക്കി. ചിത്രത്തില്‍ റാണി പത്മിനിയുടെ ഭര്‍ത്താവായാണ് ഷാഹിദ് അഭിനയിക്കുന്നത്.

ഷാഹിദ് കപൂര്‍ അഭിനയിച്ച ഉഡ്താ പഞ്ചാബും നേരത്തെ വിവാദത്തില്‍ പെട്ടിരുന്നു. വിവാദ ഭാഗങ്ങള്‍ ഒഴിവാക്കിയാണ് അന്ന് ചിത്രത്തിന് പ്രദര്‍ശനാനുമതി ലഭിച്ചത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top