×

നിവിന്‍ പോളി നായകനാകുന്ന ആദ്യ മുഴുനീള തമിഴ് ചിത്രം ‘റിച്ചി’ ഡിസംബര്‍ 8ന് തീയറ്ററിലേക്ക്

നിവിന്‍ പോളി നായകനാകുന്ന ആദ്യ മുഴുനീള തമിഴ് ചിത്രം ‘റിച്ചി’ ഡിസംബര്‍ 8ന് തിയേറ്ററുകളിലെത്തുകയാണ്.

ഗൗതം രാമചന്ദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്തെത്തി.

സൊല്ലത്താന്‍ നെനയ്ക്കിരെ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോയാണ് എത്തിയിരിക്കുന്നത്.

വേല്‍മുരുഗന്റെ വരികള്‍ക്ക് അജനീഷ് ലോക്നാഥാണ് സംഗീതം ഒരുക്കി ആലപിച്ചിരിക്കുന്നത്.

തീരദേശ ജീവിതത്തിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന റിച്ചി സൂപ്പര്‍ ഹിറ്റ് കന്നട ചിത്രം ഉളിഡവരു കണ്ടാതെയുടെ റീമേക്കാണ്.

കന്നടതാരം ശ്രദ്ധ ശ്രീനാഥാണ് നിവിന്റെ നായികയായി ചിത്രത്തില്‍ എത്തുന്നത്.

റിച്ചി എന്ന ലോക്കല്‍ റൗഡിയായിട്ടാണ് നിവിന്‍ പോളി എത്തുന്നത്.

യെസ് സിനിമ കമ്ബനിയുടെ ബാനറില്‍ വിനോദ് ഷൊര്‍ണൂര്‍, ആനന്ദ് പയ്യന്നൂര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top